കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയെ തൊട്ടാൽ പൊള്ളും!!! കേന്ദ്രത്തിന്റെ നിയമം വരുന്നു!!! എഴ് വർഷം തടവും 100 കോടി രൂപ പിഴയും!!

കരട് ബില്ല് വിദഗ്ധ സംഘം പരിശോധിക്കും

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗംഗാനദി മലിനമാക്കുന്നവർക്കെതിരെ കേന്ദ്രം കടുത്ത നിയമനടപടിക്കൊരുങ്ങുന്നു .ഏഴ് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷലഭിക്കുന്ന വിധത്തിലുള്ള കരട് ബില്ല് കേന്ദ്ര സമിതി തയ്യാറാക്കിയതായി റിപ്പോർട്ട്.

ഗംഗ ദേശീയ നദി ബിൽ 2017 പ്രകാരമാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്. ഇതു പ്രകാരം ഗംഗ നദീജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, നദിതടങ്ങളിൽ കുഴികൾ ഉണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികൾ നിർമ്മിക്കുക തുടങ്ങിയവ നിയമലംഘനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്നു.

ganga

നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ പരിഗണനയും ലഭ്യമാകും.ഇതിന്റെ ഭാഗമായാണ് ഗംഗ നദിക്കായി പ്രത്യേകം നിയമനിർമ്മാണം നടത്തുന്നത്.ബില്ലീന്റെ കരട് രേഖ കേന്ദ്ര സർക്കാർ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ബില്ലിന്റെ അന്തിമരൂപം മറ്റൊരു വിദഗ്ധ സമിതി പരിശോധിച്ച ശേഷം മാത്രമേ സമർപ്പിക്കുകയുള്ളു.കൂടാതെ ഈ വിഷയത്തില്‍ ഗംഗാനദിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തും.

English summary
A Centre-appointed panel has drafted a bill, the National River Ganga (Rejuvenation, Protection and Management) Bill 2017, which if passed into a law will also prescribe seven years in jail and a fine of up to Rs. 100 crore for anyone who commits a range of offences on the river, including blocking its flow, quarrying its banks or constructing jetties without permission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X