കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിലപാട് തിരുത്തി ശിവസേന

Google Oneindia Malayalam News

Recommended Video

cmsvideo
Sanjay Raut Attacks BJP In CAB Debate | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസനേ. തങ്ങള്‍ക്ക് ആരില്‍ നിന്നും രാജ്യസ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. നേരത്തേ ലോക്സഭയില്‍ പൗരത്വ ബില്ലിനെ ശിവസേന അനുകൂലിച്ചിരുന്നു.

sanjay-raut

ബില്ലിനെ പിന്തുണയ്ക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും പിനന്തുണയ്ക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നുമാണ് ഞാന്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശം ലഭിക്കുമോയെന്നും റൗത്ത് ചോദിച്ചു.

ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താന്‍റെ ഭാഷയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരേയും റൗത്ത് രംഗത്തെത്തി.ഞങ്ങൾ പാകിസ്ഥാൻ പൗരന്മാരല്ല. ഈ സഭ പാകിസ്ഥാൻ പൗരന്മാരുടേതുമല്ല. പാകിസ്താന്‍റെ ഭാഷ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലേങ്കില്‍ നിങ്ങള്‍ അവരെ അവസാനിപ്പിക്കൂ.

പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും വിശ്വാസം അര്‍പ്പിക്കുകയാണ് ഞങ്ങള്‍.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവര്‍ സംരക്ഷിക്കപ്പെടണമെന്നും ഞാൻ അംഗീകരിക്കുന്നു. എന്നാല്‍ അവരുടെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും റൗത്ത് പറഞ്ഞു.

വിവാദ പൗരത്വ ബില്ലിനെ ലോക്സഭയില്‍ ശിവസേന പിന്തുണച്ചിരുന്നു. രാജ്യതാത്പര്യം പരിഗണിച്ചാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കണ്ണുരുട്ടിയതോടെ രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ട് നിന്നേക്കുമെന്നാണ് സൂചന. ശിവസേനയ്ക്ക് 3 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്.

English summary
'Don't Need a Certificate on Our Nationalism': Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X