കൽക്കരി പ്രതിസന്ധി: അനാവശ്യ ഭീതി സൃഷ്ടിക്കരുത്; രാജ്യം മുഴുവന്‍ നല്‍കാനുള്ള വൈദ്യുതിയുണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം സംബന്ധിച്ച് അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര് കെ സിങ് പറഞ്ഞു. രാജ്യം മുഴുവന്‍ നല്‍കാനുള്ള വൈദ്യുതി ഇപ്പോഴുണ്ട്. അപേക്ഷ നല്കിയാല് ആര്‍ക്ക് വേണമെങ്കിലും വൈദ്യുതി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസമായി രാജ്യമെമ്പാടും അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണ്. ഡല്‍ഹിയിലുള്‍പ്പെടെ ഒരു തടസവുമില്ലാതെ വൈദ്യുതി വിതരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ചാര്‍ജുകള്‍ നോക്കാതെ വിദേശത്ത് നിന്നുള്‍പ്പെടെ കല്‍ക്കരി ഇറക്കുമതി ചെയ്യും. ഒരു കാരണവശാലും ഗ്യാസ് വിതരണം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപ നിലയങ്ങളില്‍ ആഴ്ചകളായി കല്‍ക്കരിക്ഷാമം നേരിടുകയാണ്. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തി കഴിഞ്ഞു. വൈദ്യുതി വിതരണം അത്രയും വേഗം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഡല്‍ഹി പൂര്‍ണമായും ഇരുട്ടിലാകുമെന്ന് കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇന്നലെവരെയുള്ള കണക്ക്ുകള് പ്രകാരം രാജ്യത്ത് ആവശ്യത്തിനുള്ള കല്‍ക്കരിയുണ്ട്. കൂടാതെ നാല് ദിവസത്തേക്ക് വേണ്ട കല്‍ക്കരി രാജ്യത്ത് ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഴക്കാലത്ത് ഖനികളില്‍ വെള്ളം കയറുന്നത് ആ കാലഘട്ടങ്ങളില്‍ കല്‍ക്കരിയുടെ ലഭ്യത കുറവ് തന്നെയായിരിക്കും. മുന്‍ കാലങ്ങളില്‍ ജൂണ്‍ മുതല്‍ നമ്പര്‍ വരെയുള്ള കല്ക്കരികള് ശേരിച്ച് വെക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കല്ക്കരികള്ക്ക് വില വര്‍ധിച്ചതിനാല്‍ നിലവില്‍ ആഭ്യന്തര ഖനികളില്‍ നിന്നും ലഭിക്കുന്ന കല്‍ക്കരി തന്നെയാണ് താപനിലയങ്ങളില്‍ ഉപയോഗിക്കുന്നതചെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കല്‍ക്കരി പ്രതിസന്ധിയെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത്യച്ചതിനെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞു. കേജരിവാള്‍ എന്നോട് സംസാരിച്ചിരുന്നില്ല. ഇന്നലെ ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ എന്നെ വിളിച്ചിരുന്നു. ഡല്‍ഹിയില്‍ കല്‍ക്കരി ക്ഷാമമില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണഘട്ടത്തില്‍ ലോഡ് ഷെഡ്ഡിംഗ് നടത്തുന്നതിന് പകരം കല്‍ക്കരി ശേഖരം വര്ധിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു.
അതേസമയം രാജ്യം നേരിടുന്ന കല്‍ക്കരി ക്ഷാമം മൂലം കേരളത്തിലും പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാണെന്നും അതിനാല്‍ എല്ലാവരും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നുമാണ് കെ കഷ്ണന്‍ കുട്ടി പറഞ്ഞത്. കല്‍ക്കരി ക്ഷാമം മൂലം നിരവധി സംസ്ഥാനങ്ങള്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. നിലവില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നും 500 വാട്ടും, മറ്റ് കമ്പിനികളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ നിന്ന് 400 വാട്ടും കുറവാണ്. ഇങ്ങനെ നോക്കുമ്പോള്‍ 900 വാട്ട് കുറവാണ് കേരളത്തിന് വൈദ്യുതി ലഭിക്കുന്നത്. ഇങ്ങനെ വെട്ടികുറച്ച സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കൃഷ്ണന് കുട്ടി പറഞ്ഞു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നത്. ഇവിടിങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ നിലവില്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പാടാക്കി കഴിഞ്ഞു. ഖനികളില്‍ പെയ്ത കനത്ത മഴയും, ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് വില വര്‍ധിച്ചതും കാരണമാണ് രാജ്യത്ത് ക്ഷാമം രൂക്ഷമായത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കല്‍ക്കരിയുടെ ക്ഷാമം മൂലം താപനലിയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധിക്ക് കാരണമായത്.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications