പൊലീസിനെ പേടിക്കാതെ ഒരു വാലന്റെന്‍സ് ഡേ
ലഖ്‌നൊ: വാലന്റെന്‍സ് ഡേ ആഘോഷിക്കുന്ന കമിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വര്‍ഷത്തില്‍ ഈ ഒരു ദിവസം പൊലീസിനെ പേടിക്കാതെ പാര്‍ക്കുകളില്‍ പ്രണയം ആഘോഷമാക്കാം. കോടതിയോ നിയമമോ നിങ്ങളെ തടയില്ല. വാലന്റെന്‍സ് ദിനത്തില്‍ പാര്‍ക്കകുളില്‍ പൊലീസ് പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്.
ഫെബ്രുവരി പതിനാലിന് വീട്ടുകാരുടെ കണ്ണ് വെട്ടിച്ചും ക്ലാസ് കട്ട് ചെയ്തും പാര്‍ക്കുകള്‍ തേടിയലയുന്ന കമിതാക്കള്‍ ഏറെയാണ്. ഇതെല്ലാം മറികടന്ന് പാര്‍ക്കിലെത്തിയാലോ ആവിടെ പൊലീസുകാരുടെ പരിശോധന വേറെ. ആ സാഹചര്യത്തില്‍ കോടതിയുടെ ഇത്തരമൊരു ഉത്തരവ് പ്രണയനികള്‍ക്ക് ഏറെ സന്തോഷമുള്ളതു തന്നെ.

നെഹ്‌റു ബാല്‍ വതിക, ബേഗം ഹസ്രത്ത് മഹല്‍ എന്നീ പാര്‍ക്കുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാരിനും ലഖ്‌നോ വികസന അതോറിറ്റിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പൊലീസ് പരിശോധന ഭരണഘടന ഉറപ്പു നല്‍കുന്ന സഞ്ചാര സ്വാതന്ത്യത്തിന്റെ ലംഘനമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളും യുവാക്കളും പ്രണയദിനത്തില്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതും കോടതി പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications