എന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്യണ്ട, പ്രതിപക്ഷത്തിനെതിരെ യോഗി, അയോധ്യയിലെത്തിയതിനും കാരണം!
ദീപാവലി ആഘോഷങ്ങളെ വിമര്‍ശിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണിത്
ലഖ്നൊ: ദീപാവലി ആഘോഷങ്ങള്‍ക്കുള്ള പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ ക്ഷേത്ര നഗരത്തില്‍ ബുധനാഴ്ച നടന്ന ദീപാവലി ആഘോഷങ്ങളെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടന്ന് വ്യക്തമാക്കിയ ആദിത്യനാഥ് ഇത് തന്‍റെ വിശ്വാസത്തിന്‍റെ കാര്യമാണെന്നും പ്രതിപക്ഷം എങ്ങനെയാണ് ഇതില്‍ ഇടപെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ലക്ഷക്കണക്കിന് ഭക്തര്‍ ദീപാവലി ആഘോഷത്തിനെത്തുന്ന ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് അയോധ്യയിലെത്തിയതെന്നുമാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇത് തന്‍റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തിന്‍റെ ഓരോ സ്ഥലത്തെ വികസനത്തോടും ഇതേ നയമാണ് സ്വീകരിക്കുകയയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു.

സമാധാനത്തിനും സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് വേണ്ടിയാണ് അയോധ്യയിലെ ക്ഷേത്രത്തിലെത്തിയതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു. അയോധ്യയിലെ രാമജന്മഭൂമിയിലെ ഹനുമന്ത്ഗിരി ക്ഷേത്രം, സുഗ്രീവ് ക്ഷേത്രം എന്നിവിടങ്ങളിലാണ് യോഗി ദര്‍ശനം നടത്തിയത്. ഇതിന് പുറമേ ബുധനാഴ്ച സ്വന്തം മണ്ഡലമായ ഗൊരഖ്പൂരിലും യോഗി ആദിത്യനാഥ് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികും ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications