കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി; എന്നെ വലിച്ചിഴയ്ക്കരുത്...!! ഒരക്ഷരം മിണ്ടാനാകാതെ നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി ആര് അലങ്കരിക്കും. രണ്ടു മാസമായി ഉത്തരം കിട്ടാത്ത ചോദ്യമാണിത്. രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ എല്ലാവരും ഉയര്‍ത്തിയ പേര് സഹോദരി പ്രിയങ്കാ ഗാന്ധിയുടേതായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രിയങ്ക നിലപാട് വ്യക്തമാക്കി.

തന്റെ പേര് ഒരിക്കലും പരിഗണിക്കരുതെന്നും താന്‍ ദേശീയ അധ്യക്ഷ പദവി അലങ്കരിക്കാനില്ലെന്നും പ്രിയങ്കാ ഗാന്ധി തുറന്നുപറഞ്ഞു. പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിലാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള പ്രതിനിധിയുടെ വാക്കുകള്‍ക്ക് പ്രിയങ്കാ ഗാന്ധി മറുപടി നല്‍കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

തന്നെ വലിച്ചിഴയ്ക്കരുത്

തന്നെ വലിച്ചിഴയ്ക്കരുത്

പുതിയ സംഭവത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്കാ ഗാന്ധി നേതൃയോഗത്തില്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് നേതൃയോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനനങ്ങളുടെ ചുമതലയുള്ള നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

ആര്‍പിഎന്‍ സിങ് ആവശ്യപ്പെട്ടു

ആര്‍പിഎന്‍ സിങ് ആവശ്യപ്പെട്ടു

ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ആര്‍പിഎന്‍ സിങ് ആണ് യോഗത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. രാഹുല്‍ ഗാന്ധി പിന്‍മാറുന്ന ഘട്ടത്തില്‍ പ്രിയങ്ക ദേശീയ പദവി ഏറ്റെടുക്കാന്‍ മുന്നോട്ട് വരണം എന്ന് സിങ് ആവശ്യപ്പെട്ടു. എന്നാല്‍ കടുത്ത ഭാഷയിലാണ് പ്രിയങ്ക ഇതിന് മറുപടി നല്‍കിയത്.

നേതാക്കള്‍ നിശബ്ദരായി

നേതാക്കള്‍ നിശബ്ദരായി

തന്റെ സഹോദരന് പകരമായി തന്റെ പേര് ഒരിക്കലും പരിഗണിക്കരുതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇതോടെ നേതാക്കള്‍ നിശബ്ദരായി. നേരത്തെ ഒട്ടേറെ നേതാക്കളാണ് പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചിരുന്നത്. വിശദമായ ചര്‍ച്ച നടത്താന്‍ കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് നേതാക്കള്‍ യോഗം ചേരും.

കോണ്‍ഗ്രസ് പിളരുമെന്നു മുന്നറിയിപ്പ്

കോണ്‍ഗ്രസ് പിളരുമെന്നു മുന്നറിയിപ്പ്

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരടക്കമുള്ള നേതാക്കല്‍ പ്രിയങ്കയുടെ പേരാണ് നിര്‍ദേശിച്ചത്. മാത്രമല്ല, മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ് ഗാന്ധി കുടുംബം നേതൃത്വം ഏറ്റെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പിളരുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ചര്‍ച്ച മൊത്തം മാറി

ചര്‍ച്ച മൊത്തം മാറി

രാജീവ് ഗാന്ധിയുടെ ജന്മദിന വാര്‍ഷികം ആഘോഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് വ്യാഴാഴ്ച രാവിലെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നത്. എന്നാല്‍ പ്രധാനമായും ചര്‍ച്ചയായത് ദേശീയ അധ്യക്ഷ പദവിയായിരുന്നു. പ്രിയങ്ക നിലപാട് കടുപ്പിച്ചതോടെ നേതാക്കള്‍ വിഷയം മാറ്റുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് കൊടുംക്രൂരത; ഒരാളും തിരിഞ്ഞുനോക്കിയില്ലഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് കൊടുംക്രൂരത; ഒരാളും തിരിഞ്ഞുനോക്കിയില്ല

English summary
‘Don’t take my name’: Priyanka Gandhi’s to Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X