കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടസ്ഥലത്തെത്തിയ പട്രോൾ പൊലീസുകാർ കണ്ടഭാവം നടിച്ചില്ല, രണ്ടു കുട്ടികൾ നടുറോഡിൽ ചോരവാര്‍ന്നു മരിച്ചു

Google Oneindia Malayalam News

സഹരണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പോലീസിന്റെ അനാസ്ഥ കാരണം രണ്ട് പേര്‍ രക്തം വാര്‍ന്ന് മരിച്ചു. അപകടത്തില്‍പ്പെട്ട 17 കാരായ അര്‍പിത് ഖുരാന, സണ്ണി എന്നിവരാണ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് അപകടത്തില്‍പ്പെട്ടവരെ ആശുുപത്രിയിലെത്തിക്കാന്‍ മടിച്ചതാണ് ദാരുണാന്ത്യത്തിന് വഴിവെച്ചത്. പട്രോള്‍ കാറിന്റെ സീറ്റില്‍ രക്തക്കറ പറ്റുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് അപകടസ്ഥലത്തെത്തിയിരുന്നത്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലാണ് സംഭവം.

<strong>ഫ്ലിപ്പ്കാര്‍ട്ടില്‍ റിപ്പബ്ലിക് ഡേ സെയില്‍: ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനും കിടിലന്‍ ഡിസ്കൗണ്ട്</strong>ഫ്ലിപ്പ്കാര്‍ട്ടില്‍ റിപ്പബ്ലിക് ഡേ സെയില്‍: ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനും കിടിലന്‍ ഡിസ്കൗണ്ട്

<strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും</strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് വാഹനങ്ങള്‍ അന്വേഷിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല. ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാറില്‍ രക്തക്കറ പുരളുമെന്ന് ആക്രോശിച്ച് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. കാറ് കഴുകുന്നത് രാത്രി മുഴുവന്‍ ഞങ്ങള്‍ എവിടെ ഇരിക്കുമെന്നായിരുന്നു പോലീസുകാര്‍ ഇതിന് കണ്ടെത്തിയ ന്യായീകരണം.

 പോലീസിന്റെ അനാസ്ഥ

പോലീസിന്റെ അനാസ്ഥ


17 കാരായ അര്‍പിത് ഖുരാന, സണ്ണി എന്നിവരാണ് അപകടത്തില്‍പ്പെട്ട് ചലനമറ്റ് റോഡില്‍ കിടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയ ചിലരാണ് സംസ്ഥാന പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ ചിലര്‍ എത്തിയതും ഇരുവരേയും ആശുപത്രിയിലെത്തിക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നതും ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

 മരണം സ്ഥിരീകരിച്ചിരുന്നു

മരണം സ്ഥിരീകരിച്ചിരുന്നു


പോലീസും സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ചിലരും തമ്മിലുള്ള വാഗ് വാദങ്ങള്‍ക്കിടെ സ്ഥലത്തെത്തിയ മറ്റൊരു പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ഇരുവരുടേയും മരണം സംഭവം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 വേറെ വണ്ടിയില്‍ ആശുപത്രിയിലെത്തിക്കാന്‍

വേറെ വണ്ടിയില്‍ ആശുപത്രിയിലെത്തിക്കാന്‍


സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. അവര്‍ ചിലരുടെ മക്കളാണെന്നും രക്ഷിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ചിലര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇവിടെ ആര്‍ക്കും കാറ് ഇല്ലേ എന്ന് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടവരെ മറ്റാരെങ്കിലും ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവങ്ങള്‍ അപകടസ്ഥലത്തുണ്ടായിരുന്ന ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 വൈദ്യസഹായം നിഷേധിച്ചു

വൈദ്യസഹായം നിഷേധിച്ചു

അപകടസ്ഥലത്തെത്തിയ ഒരാള്‍ പകര്‍ത്തിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഉത്തര്‍പ്രദേശിലെ പോലീസ് അനാസ്ഥയുടെ നിര്‍ണായക തെളിവ്. വീഡിയോ വൈറലായതോടെ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ വൈദ്യസഹായം നിഷേധിച്ചുവെന്നും നടപടികള്‍ സ്വീകരിച്ചുവന്നും സഹരണ്‍പൂര്‍ സിറ്റി പോലീസ് തലവന്‍ പ്രഭാല്‍ പ്രതാപ് സിംഗ് വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതോടെയാണിത്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

 ഡയല്‍ 100

ഡയല്‍ 100

2016ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡയല്‍ 100 എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനായി പദ്ധതി ആരംഭിച്ചത്. നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു പോലീസിന് കൂടുതല്‍ വാഹനങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

English summary
The two teenagers lay bleeding on the road; the police had reached the accident site but they wouldn't move them. Because the three policemen didn't want the blood to stain the seats of their patrol car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X