കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചതിന് കാരണമെന്ത്? ത്രികക്ഷി ഭരണം അധികനാൾ നീളില്ല, കുതിര കച്ചവടം വേണ്ട!

Google Oneindia Malayalam News

മൂന്ന് ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം അപ്രതീക്ഷിതമായി ചുമതലയേറ്റ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതി വിധിക്ക് പിന്നാലെ രാജിവെച്ചിരുന്നു. എൻസിപിയിൽ നിന്ന് ബിജെപിയിലെത്തി ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ അജിത് പവാർ രാജിവെച്ചതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

സർക്കാർ രൂപീകരിക്കാൻ എൻസിപി ഞങ്ങളോടൊപ്പം വന്നിരുന്നു. എന്നാൽ ഞങ്ങൾക്ക് കുതിരകച്ചവടത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് മുഖ്യമന്ച്രി പദം രാജിവെക്കുന്നു. ത്രികക്ഷികളായ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം സർക്കാർ രൂരീകരിക്കും. എന്നാൽ ആ സർക്കാർ പെട്ടെന്ന് തന്നെ നിലപൊത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

Fdnavis

മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചപ്പോള്‍ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാൽ അതിന് ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

English summary
Don't want to indulge in horse trading, thats why resigned: Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X