കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അന്വേഷണമുണ്ടാവും മോദി ജീ.. റാഫേല്‍ വീണ്ടും സജീവമാകുന്നു

Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാടില്‍ പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്നുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. സുപ്രീം കോടതി നിയമ തത്വം ഉയർത്തിപ്പിടിച്ചെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് സത്യങ്ങള്‍ ഒരാന്നായി പുറത്തുവരുമെന്നും വ്യക്തമാക്കി.

<strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും</strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും

റാഫേല്‍ അഴിമതിക്ക് പിന്നിലെ മുഖംമൂടികള്‍ ഒരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മോദി സര്‍ക്കാറിന് മറച്ചു പിടിക്കാന്‍ ഔദ്യോഗിക രഹസ്യങ്ങല്‍ ഒന്നുമില്ലെന്നുമായിരുന്നു കോടതി തീരുമാനം പുറത്ത് വന്നയുടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.

congress

നിങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ നിങ്ങള്‍ ഓടി നടന്ന് കള്ളം പറഞ്ഞോളൂ മോദി ജീ.. പക്ഷെ ഒട്ടും വൈകാതെ, അല്ലെങ്കില്‍ അല്‍പം വൈകിയാലും സത്യം പുറത്തുവരും. സത്യം വെളിപ്പെടുത്താന്‍ മുന്നോട്ടുവന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്താന്‍ മോദി ശ്രമിച്ചു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അന്വേഷണം നടക്കുക തന്നെ ചെയ്യുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

റഫാലിൽ സുപ്രീം കോടതി ക്ലീൻചിറ്റ് നൽകിയെന്ന കേന്ദ്ര സർക്കാറിന്‍റെയെും ബിജെപിയുടേും വാദം പൊളിഞ്ഞെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. വൈകിയാണെങ്കില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
'Don't Worry Modi ji', Probe Will Take Place Now: Congress Attacks Govt after Rafale Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X