കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിൽ ട്രെൻഡിംഗായി #DontGoBackModi: മോദിക്ക് ട്വിറ്ററിൽ പ്രശംസാ പ്രവാഹം!!

Google Oneindia Malayalam News

ദില്ലി: ഗോ ബാക്ക് മോദിക്ക് ശേഷം ട്രെൻഡായി ഡോണ്ട് ഗോ ബാക്ക് മോദി. ഇന്ത്യാ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ട്വിറ്ററിൽ #GoBackModi ഹാഷ്ടാഗുകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് #DontGoBackModi ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആയി മാറിയത്. തമിഴ്നാട്ടിലെ മാമല്ലാപുരത്ത് ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ചയാണ് #GoBackModi ഹാഷ് ടാഗുകൾ പ്രചരിച്ചത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മോദി മാമല്ലാപുരം ബീച്ചിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഷെയർ ചെയ്തിരുന്നു. ഒരു യഥാർത്ഥ നേതാവിനുള്ള ഉദാഹരണം ഇതാണെന്നുള്ള തരത്തിലുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്.

വീണ്ടും തരംഗമായി #GobackModi!!ചൈനീസ് ഭാഷയിലും മോദിക്ക് ഗോ ബാക്ക് വിളിച്ച് തമിഴ്നാട്വീണ്ടും തരംഗമായി #GobackModi!!ചൈനീസ് ഭാഷയിലും മോദിക്ക് ഗോ ബാക്ക് വിളിച്ച് തമിഴ്നാട്

ഇതിന് മുമ്പ് ഒറ്റ പ്രധാനമന്ത്രി പോലും തമിഴ് സംസ്കാരത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി അത് ചെയ്തെന്നുമാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ പ്രതികരണം. സ്നേഹത്തോടെ തമിഴർ പറയുന്നു മോദി തിരിച്ചുപോകരുത് എന്ന സന്ദേശവും ട്വിറ്ററിൽ പ്രചരിപ്പിക്കുന്നു. ഒരു ലോക നേതാവാകാൻ നിങ്ങൾക്ക് കാഴ്ചപ്പാട്, നൈതികത, വിജ്ഞാനം, നേതൃപാടവം എന്നിവയിൽ ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്നും ഷീ ജിൻ പിങ്ങ് പറയുന്നു.

xi-modi-1

#GoBackModi ഹാഷ്ടാഗിന് പുറമേ ചൈനീസ് ഭാഷയിലും ഗോ ബാക്ക് മോദി എന്ന ഹാഷ്ട് ടാഗും ഹിറ്റായിരിക്കുകയാണ്. അതേസമയം ചൈനീസ് പ്രസിഡന്‍റിനെ ഒരു എതിര്‍പ്പുമില്ലാതെ സ്വാഗതം ചെയ്യുകയാണ് തമിഴ്നാട്. #TN_welcomes_XiJinping എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെൻഡിംഗ് ആയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന തരത്തിലുള്ള സ്വീകരണങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കാറില്ലെന്ന് മുൻ കാലസംഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഉത്തരേന്ത്യയില്‍ കിട്ടുന്നത് പോലുള്ള ആരാധനയും സ്വീകരണവും ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദക്ഷിണേന്ത്യയില്‍ ലഭിക്കാറില്ല. മുന്‍പ് പല തവണ മോദി തമിഴ്നാട്ടില്‍ എത്തിയപ്പോഴും മോദിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
'Don'tGoBackModi' say netizens day after Pak elements make '#GoBackModi' trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X