ട്രംപ് മോദിയെ വിളിച്ചു!! എന്തിനെന്നോ? ഒന്നഭിനന്ദിക്കാന്‍!!
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയതിനാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയതിനാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്. മോദിയെ കൂടാതെ തിരഞ്ഞെടുപ്പ് വിജയത്തിന് ആഞ്ജല മെര്‍ക്കലിനെയും ട്രംപ് അഭിനന്ദിച്ചു.
ഫോണില്‍ വിളിച്ചാണ് ഇരുവരെയും ട്രംപ് അഭിന്ദിച്ചത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ 312സീറ്റാണ് ബിജെപി നേടിയത്. ഉത്തരാഖണ്ഡിലും ബിജെപി വിജയിച്ചിരുന്നു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ബിജെപി സര്‍ക്കാരുണ്ടാക്കി.

നേരത്തെ ജനുവരി 24നാണ് ട്രംപ് മോദിയോട് സംസാരിച്ചത്. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും പ്രതിരോധം, സുരക്ഷ എന്നിവയില്‍ ഒന്നിച്ച് നില്‍ക്കാനും തീരുമാനി്ച്ചിരുന്നു.
മുന്നിലുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ നല്ല സുഹൃത്തും പങ്കാളിയുമാണെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് വിളിക്കുന്ന അഞ്ചാമത്തെ നേതാവാണ് മോദി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ, മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിയേറ്റോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍ സിസി എന്നിവരെയാണ് ട്രംപ് വിളിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാക്കളില്‍ ഒരാളായിരുന്നു മോദി.












Click it and Unblock the Notifications