കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്; ഒസാക്കയിൽ നിർണായക കൂടിക്കാഴ്ച

Google Oneindia Malayalam News

ഒസാക്ക: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാനിലെ ഒസാക്കയിൽ എത്തിയ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. വ്യാപാര നികുതി, റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട് എന്നിവയിൽ അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദവും ഇറാൻ വിഷയവും ചർച്ചയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയരുത്; രാഹുൽ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയരുത്; രാഹുൽ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്ത്

വ്യാപാര, സൈനിക സഹകരണം മുഖ്യചർച്ചയാകുമെന്ന് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് താങ്കൾ നേടിയത്, അർഹിക്കുന്ന വിജയമാണിത്. എല്ലാവരെയും ഒരുമിച്ച് നിർത്താൻ താങ്കൾക്ക് സാധിച്ചു. താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ നിർവാഹമില്ലെന്ന് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയോട് പറഞ്ഞു. ഞങ്ങൾ ഇരുവരും നല്ല സുഹൃത്തുകളാണെങ്കിലും നമ്മുടെ രാജ്യങ്ങൾ തമ്മിൽ അത്രത്തോളം അടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

trump

അതേസമയം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിച്ചെ മതിയാകു എന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 28 അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപാര മുൻഗണനാ പട്ടികയിൽ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതിന് തിരിച്ചടിയായിട്ടായിരുന്നു ഇന്ത്യൻ നടപടി.

റഷ്യയുമായുള്ള ആയുധ ഇടപാടും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. റഷ്യയിൽ നിന്നും എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനത്തെ നേരത്തെ തന്നെ യുഎസ് എതിർത്തിരുന്നു. ആയുധ ഇടപാട് വിഷയത്തിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടാണിത്.

കഴിഞ്ഞ ദിവസം ഒസാക്കയിലെത്തിയ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായും കൂടക്കാഴ്ച നടത്തി. ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിൽ നടക്കുന്ന പദ്ധതികളുടെ പുരോഗതി ചർച്ചയായി. ആഗോള സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ജപ്പാൻ- ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ഇരുനേതാക്കളും ഉറപ്പ് നൽകി.
ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 5 വർഷം കൊണ്ട് രാജ്യത്ത് 50,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English summary
Donald Trump congratulated Narendra Modi for election victory during meeting at Osaka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X