മോദിക്ക് നന്നായി ഇംഗ്ലീഷ് അറിയാം.. പക്ഷേ സംസാരിക്കാത്തത് വേണ്ടെന്ന് വെച്ചിട്ടെന്ന് ട്രംപ്
പാരിസ്: നരേന്ദ്ര മോദിയുടെ ഇംഗ്ലീഷ് മികച്ചതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കാത്തത് വേണ്ടെന്നുവെച്ചിട്ടാണെന്നും ട്രംപ് തമാശാ രൂപേണ പറഞ്ഞു. ജി 7 ഉച്ചകോടിയ്ക്കിടെയായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. ഉച്ചകോടിയ്ക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മോദി മാധ്യമങ്ങളോട് ഹിന്ദിയിലായിരുന്നു സംസാരിച്ചത്. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മോദി ഇംഗ്ലീഷ് പ്രാവിണ്യത്തെ കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്. ട്രംപിന്റെ വാക്കുകളെ ചിരിയോടെയായയിരുന്നു മോദി സ്വീകരിച്ചത്.
#WATCH France: US President Donald Trump jokes with Prime Minister Narendra Modi during the bilateral meeting on the sidelines of #G7Summit. Trump says, "He (PM Modi) actually speaks very good English, he just doesn't want to talk" pic.twitter.com/ee66jWb1GQ
— ANI (@ANI) 26 August 2019
അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന തന്റെ നിലപാട് ട്രംപ് തിരുത്തി. കാശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്കമാക്കി.
ഞായറാഴ്ചയാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്. ജി7ല്‍ അംഗമല്ല ഇന്ത്യ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിക്ക് എത്തിയത്. ഉച്ചക്കോടിക്കിടെ മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും.
-
ട്രംപിന് കനത്ത തിരിച്ചടി; യുദ്ധത്തിൽ പ്രതിഷേധിച്ച് ഭീകരവിരുദ്ധ സേനാ മേധാവി രാജിവെച്ചു. -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും












Click it and Unblock the Notifications