ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യാ- യുഎസ് വ്യാപാര കരാറിന് ധാരണയായേക്കും
ദില്ലി: അധികാരത്തിലേറിയ ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തില്‍ ഒരു വ്യാപാര പാക്കേജിന് അന്തിമ തീരുമാനമായേക്കുമെന്ന് സൂചന. ഈ മാസം മൂന്നാമത്തെ ആഴ്ച നടക്കുന്ന സന്ദര്‍ശനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്ഹൈസര്‍ അടുത്തയാഴ്ച നടത്തുന്ന ദില്ലി സന്ദര്‍ശനത്തിന് ശേഷമായിരിക്കും പാക്കേജിന് അന്തിമ രൂപം നല്‍കുക. സന്ദര്‍ശനത്തില്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ട്രംപും മോദിയും പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയായാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ദില്ലിക്ക് പുറമേ മറ്റേതെങ്കിലും സ്ഥലങ്ങള്‍ ട്രംപ് സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെബ്രുവരി 21നും ഫെബ്രുവരി 24നും ഇടയില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാപാര പാക്കേജില്‍ കര്‍ഷകരുടെയോ ചില്ലറ വ്യാപാരികളുടെയോ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള തീരുമാനവുമെടുക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി ഒന്നാം തിയതി അവതരിപ്പിച്ച ബജറ്റിലും ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കാര്‍ഷിക ഉല്പന്നങ്ങളായ പാലുല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളായ കാല്‍മുട്ട് ഇംപ്ലാന്റുകള്‍, സ്റ്റെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് അമേരിക്ക പദ്ധതിയിടുന്നത്. കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ ഇന്ത്യം നീക്കം ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും വാതകവും വാങ്ങാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ ദീര്‍ഘകാല ദ്രവീകൃത പ്രകൃതിവാതക ഇടപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications