ക്യാപിറ്റല്‍ ലെറ്റര്‍ 'I'യുടെ മുകളിലും കുത്തിടുന്ന അമേരിക്കന്‍ പ്രസിഡന്റ്... എഴുതിയത് ഇങ്ങനെ
ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംഗ്ലീഷ് പ്രയോഗം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക ബുക്കില്‍ അദ്ദേഹം എഴുതിയ വാക്കുകളിലാണ് ആശയക്കുഴപ്പം ഉള്ളത്. ട്രംപ് ക്യാപിറ്റല്‍ ലെറ്റര്‍ കയുടെ മുകളില്‍ കുത്തിട്ടതാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതോടെ ട്രംപിന് തെറ്റിയോ എന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്ര മോദിക്ക്, ഈ മനോഹര സന്ദര്‍ശനത്തിന് നന്ദി. എന്നായിരുന്നു സന്ദര്‍ശന ബുക്കില്‍ ഒപ്പിട്ട് ട്രംപ് എഴുതിയത്. ഇതിന്റെ ഇംഗ്ലീഷില്‍ ഫ്രണ്ട് എന്ന അര്‍ത്ഥത്തിലെ ഐയില്‍ ക്യാപിറ്റല്‍ ലെറ്റര്‍ ഉപയോഗിച്ചപ്പോള്‍ കുത്തിട്ടിട്ടുണ്ട് ട്രംപ്. പ്രൈം മിനിസ്റ്ററിലെ ഐയിലും മോദിയിലെ ഐയിലും കുത്തിട്ടിട്ടുണ്ട് ട്രംപ്. ഇംഗ്ലീഷില്‍ ഐ ക്യാപിറ്റല്‍ ലെറ്റര്‍ ഉപയോഗിക്കുമ്പോള്‍ സാധാരണ കുത്തിടാറില്ല. ഗ്രാമര്‍ പ്രകാരം അതാണ് ശരി. എന്നാല്‍ ട്രംപ് ഇത്തരത്തില്‍ ആവര്‍ത്തിച്ച് എഴുതിയത് കൊണ്ട് ഇത് ശരിയാണോ, തെറ്റാണോ എന്ന ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നത്.
സബര്‍മതി ആശ്രമത്തില്‍ ട്രംപും ഭാര്യ മെലാനിയയും ചര്‍ക്ക തിരിക്കുകയും ചെയ്തു. സബര്‍മതി സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മെഗാ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. നമസ്തേ ട്രംപ് ഇവന്റ് ഇതിന് ശേഷം മൊട്ടേര സ്റ്റേഡിയത്തില്‍ നടന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം വിപുലീകരിക്കാനാണ് തന്റെ സന്ദര്‍ശനമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി മൂന്ന് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. ബോളിവുഡ് ചിത്രങ്ങളെയും ട്രംപ് പ്രകീര്‍ത്തിച്ചു. ഇന്ത്യയില്‍ വര്‍ഷം 2000 ബോളിവുഡ് ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ടെന്ന് അദ്ദേഹം വ്യക്താക്കി. ഇന്ത്യന്‍ ചിത്രങ്ങളും നൃത്തവും, ക്ലാസിക് ചിത്രങ്ങളായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും ഷോലെയും ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications