'ബാഹുബലിയായി ട്രംപ്, ശിവകാമിയായി മെലാനിയ'; ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് വീഡിയോ പങ്കുവെച്ച് ട്രംപ്
അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്ത് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 'ട്രംപിന്‍റെ ബാഹുബലി' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറല്‍. ബാഹുബലി-2 എന്ന പ്രഭാസ് ചിത്രത്തിലെ ഒരു ഗാനരംഗം ഉപയോഗിച്ചാണ് 81 സെക്കന്‍റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ട്രംപിന്‍റെ കടുത്ത ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോള്‍ മീംമ്സ് എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് മോര്‍ഫ് ചെയ്ത മാഷപ്പ് വീഡിയോ പ്രചരിച്ചത്.

ട്രംപിനെ ബാഹുബലിയായും ശിവകാമിയായി ഭാര്യ മെലാനിയെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വീഡിയോയില്‍ യുദ്ധ മുഖത്ത് പോരാടി വിജയിച്ചുവരുന്ന പോരാളിയായാണ് ട്രംപിനെ അവതരിപ്പിച്ചിരിക്കുന്നത്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാത ശിവകാമിയായാണ് മെലാനിയയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രംപിന്‍റെ മകള്‍ ഇവാന്‍കയേയും മരുമകന്‍ ജെറാഡിനേയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്നും വീഡിയോയില്‍ ഉണ്ട്.
അമേരിക്കയും ഇന്ത്യയും ഒന്നിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്രംപും ഇത് റീട്വീറ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് വീഡിയോ.ഇന്ത്യയിലെ തന്‍റെ വലിയ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണു ട്രംപ് വീഡിയോ പങ്കുവെച്ചത്. തിങ്കളാഴ്ചയാണ് ദ്വിദിന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയില്‍ എത്തുന്നത്.
Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG
— Donald J. Trump (@realDonaldTrump) February 22, 2020












Click it and Unblock the Notifications