കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ അന്തരീക്ഷം വൃത്തികെട്ടതാണെന്ന് ട്രംപ്, വന്‍ പ്രതിഷേധം, ഹൗഡി മോദി ചര്‍ച്ചയാക്കി സിബല്‍!!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലേത് വൃത്തികെട്ട വായുവാണെന്ന പരാമര്‍ശം നടത്തി വിവാദമുണ്ടാക്കിയിരിക്കുകയാണ്. ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നേരത്തെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മോദി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഹൗഡി മോഡി എന്ന ചടങ്ങ് ആദ്യം ട്രംപ് മോദിക്കായി ഹൂസ്റ്റണില്‍ ഒരുക്കിയിരുന്നു. ട്രംപ് അടുത്തിടെയായി നിരന്തരം ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ചൂണ്ടിക്കാണിച്ച് മോദിയെ പരിഹസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

1

ട്രംപിന്റെ സൗഹൃദങ്ങള്‍, ഇന്ത്യയുടെ കോവിഡ് മരണനിരക്കിനെ ചോദ്യം ചെയ്യുന്നു. ഇന്ത്യ മലിന വാതകം അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നു, അതുകൊണ്ട് ഇന്ത്യയിലെ അന്തരീക്ഷം മലിനമാണ്. ഇന്ത്യന്‍ താരിഫ് കിംഗാണ്. ഇതാണ് ഹൗഡി മോദിയുടെ അന്തിമ ഫലമെന്നും സിബല്‍ പരിഹസിച്ചു. നേരത്തെ ഇന്ത്യന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തുന്നുവെന്നും, അവര്‍ താരിഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്ന രാജ്യമാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പുറമേ ഇന്ത്യയിലെ കോവിഡ് മരണനിരക്കുകള്‍ തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴിതാ വീണ്ടും ഇന്ത്യയിലെ അന്തരീക്ഷം മലിനമാണെന്ന് കൂടുതല്‍ ട്രംപ് പറഞ്ഞതോടെ മോദിയുടെ നയതന്ത്രജ്ഞ തെറ്റിയെന്ന് വ്യക്തമാണ്.

പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെയായിരുന്നു ഇന്ത്യയെ വല്ലാതെ താഴ്ത്തിക്കെട്ടി ട്രംപ് സംസാരിച്ചത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനത്തെയും ട്രംപ് ഈ സംവാദത്തില്‍ ന്യായീകരിച്ചു. എന്നാല്‍ ട്രംപിന്റെ പ്രസ്താവന ഇന്ത്യയില്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. ഫില്‍ത്തി ഇന്ത്യ, ഹൗഡി മോദി എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. പലരും മലിനീകരണ നിരക്ക കണക്കാക്കുന്ന രീതിയെയും ചോദ്യം ചെയ്യുന്നുണ്ട്. പ്രമുഖ റിസര്‍ച്ചര്‍ മൈക്കിള്‍ കുഗ്ലെമനും ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാവുമോയെന്ന ആശങ്ക പങ്കുവെച്ചു. തിരഞ്ഞെടുപ്പില്‍ പഴയ പിന്തുണ മോദിയില്‍ നിന്നുണ്ടാവുമോ എന്ന സംശയവും കുഗ്ലെമന്‍ പങ്കുവെച്ചു.

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദും ശക്തമായി ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. മോദി സുഹൃത്തെന്ന് അവകാശപ്പെടുന്നയാള്‍ നമ്മളെ പറ്റി പറയുന്നത് ഇതൊക്കെയാണ്. ഈ ട്രംപിന് വേണ്ടിയാണ് നമ്മുടെ രാജ്യത്തെ നികുതിദായകരുടെ നൂറ് കോടി രൂപ മോദി ഉപയോഗിച്ചതെന്നും ഷമ ആരോപിച്ചു. അതേസമയം ചിലര്‍ ട്രംപിന്റെ വാദങ്ങള്‍ ശരിയാണെന്നും പറയുന്നുണ്ട്. പക്ഷേ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ ഇന്ത്യ ചൈനയ്ക്കും യുഎസ്സിനും പിന്നിലാണ്. ഇന്ത്യ 140ാം സ്ഥാനത്താണ്. അമേരിക്ക ഈ പട്ടികയില്‍ 14ാം സ്ഥാനത്താണ്. നേരത്തെ തന്റെ നല്ല സുഹൃത്താണ് മോദിയെന്ന് പല വട്ടം ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പക്ഷേ അവര്‍ ട്രംപിനെ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.

English summary
donald trump says india is filthy protest erupts against him, mocks pm modi too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X