കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെനറ്റിലെ ഏറ്റവും മോശം അംഗം'; കമല ഹാരിസിനെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടൺ; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ്. കമലയെ ജോ ബെൻ തിരഞ്ഞെടുത്തെത്ത് യഥാർത്ഥത്തിൽ തന്നെ അത്ഭുദപ്പെടുത്തി. സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

Recommended Video

cmsvideo
Donald Trump calls Kamala Harris ‘most horrible’ member of Senate | Oneindia Malayalam

യുഎസ് സെനറ്റിനലെ തന്നെ ഏറ്റവും മോശമായ അനാദരവ് പ്രകടിപ്പിക്കുന്നയാളാണ് കമലയെന്നും ട്രംപ് കുറ്റപ്പെടുത്തി. ജോ ബൈഡനോട് തന്നെ വളരെ മോശമായി പെരുമാറിയിട്ടുള്ളയാളാണ് കമലയെന്നും ട്രംപ് പറഞ്ഞു. നേരത്തെ ജോ ബൈഡന്‍ സ്വജനപക്ഷപാതിയാണെന്ന് കമല ഹാരിസ് വിമര്‍ശനം ഉയർത്തിയിരുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

 trumpharis-15

ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച കമലയ്ക്കെതിരെ നേരത്തേ തന്നെ ട്രംപ് രംഗത്തെത്തിയിരുന്നു. കവനക്കെതിരെ രണ്ട് സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ലൈംഗികാരോപണ വിധേയനെ സുപ്രിംകോടതി ജസ്റ്റിസായി നിയമിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു അന്ന് ഉയര്‍ന്നത്.

ഇന്നലെയായിരുന്നു കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ് കമല ഹാരിസ് എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ ഒരു സ്ത്രീയെ മാത്രമേ നാമനിര്‍ദേശം ചെയ്യുവെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.

കമലയുടെ പിതാവ് ജമൈക്കൻ വംശജനും മാതാവ് ഇന്ത്യക്കാരിയുമായിരുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ അമ്മ. കമല ഹാരിസ് 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ അറ്റോർണി ജനറൽ സ്ഥാനം വഹിച്ചിരുന്നു. അഭിഭാഷക കൂടിയാണിവർ. 2017 മുതല്‍ കാലിഫോര്‍ണിയയില്‍ നിന്നുളള ജൂനിയര്‍ സെനറ്ററാണ്. ഡഗ്ലസ് എംകോഫാണ് ഭര്‍ത്താവ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്‌. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും.

രാജസ്ഥാനിൽ പ്രശ്ന പരിഹാര ഫോർമുലയുമായി ഹൈക്കമാന്റ്; 2 സാധ്യതകൾ ഇങ്ങനെ.. സച്ചിനും ഗെഹ്ലോട്ടിനുംരാജസ്ഥാനിൽ പ്രശ്ന പരിഹാര ഫോർമുലയുമായി ഹൈക്കമാന്റ്; 2 സാധ്യതകൾ ഇങ്ങനെ.. സച്ചിനും ഗെഹ്ലോട്ടിനും

'നന്ദിയുണ്ട് പുട്ടണ്ണാ, ഇന്ത്യയ്ക്ക് വേണ്ട കേരളത്തിന് തരണം'; പുടിന്റെ പേജിൽ മലയാളി'നന്ദിയുണ്ട് പുട്ടണ്ണാ, ഇന്ത്യയ്ക്ക് വേണ്ട കേരളത്തിന് തരണം'; പുടിന്റെ പേജിൽ മലയാളി

English summary
Donald trump says Kamala haris most horrible member in the senate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X