കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഫെബ്രുവരി 24 മുതലെന്ന് വൈറ്റ് ഹൗസ്: സുപ്രധാന കരാറുകള്‍ക്ക് സാധ്യത!

  • By S Swetha
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫെബ്രുവരി 24, 25 തിയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ആയിരിക്കും പ്രസിഡന്റിന്റെ സന്ദര്‍ശനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം ദില്ലിയും അഹമ്മദാബാദും സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ പ്രധാന പങ്കുവഹിച്ച അഹമ്മദാബാദ് സന്ദര്‍ശിക്കുമെന്നാണ് പ്രസ്താവനയിലുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ വ്യാപാര ബന്ധത്തെ സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചു.

കൊറോണ: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന്, വിദഗ്ധ സംഘം ചൈനയില്‍കൊറോണ: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന്, വിദഗ്ധ സംഘം ചൈനയില്‍


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ട്രംപും മോദിയും തമ്മില്‍ ഊഷ്മളമായ ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലും ട്രംപ് പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപിന് മികച്ച മൈലേജാണ് പരിപാടി നല്‍കിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് നല്‍കിയതിനേക്കാള്‍ വലിയൊരു സ്വീകരണമാണ് ഇന്ത്യ ടംപിന് നല്‍കാന്‍ ഒരുങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വ്യാപാര പ്രതിരോധ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയില്‍ നിന്നും ഒഴിവാക്കണമെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെടും.

trump-15

ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് പൊതുവായ വ്യവസ്ഥകള്‍ പ്രകാരം കയറ്റുമതി ആനുകൂല്യങ്ങള്‍ പുനരാരംഭിക്കുക, കൃഷി, ഓട്ടോമൊബൈല്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ക്ക് വിപണി സാധ്യമാക്കുക തുടങ്ങിയവയും ഇന്ത്യയുടെ ആവശ്യങ്ങളാണ്. പ്രതിരോധ ഇടപാടുകളിലും ചില കാര്യമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുദ്ധവിമാനങ്ങള്‍ വാങ്ങാനായി ഇരു രാജ്യങ്ങളും കൂട്ടായ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Donald Trump to visit India from February 24-25: White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X