കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിന്റെ സൗന്ദര്യം നുകർന്ന് ഡൊണാൾഡ് ട്രംപും മെലാനിയയും; വിസ്മയിപ്പിക്കുന്ന സൗന്ദര്യം

Google Oneindia Malayalam News

ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ സൗന്ദര്യം നുകർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും. ഒരു മണിക്കൂറോളം നേരം താജ്മഹലും പരിസരവും ചുറ്റി നടന്ന് കണ്ട ഈ പ്രണയകുടീരം തന്നെ വിസ്മയിപ്പിച്ചുവെന്ന് സന്ദർശക ഡയറിയിൽ കുറിച്ചു. ട്രംപിനൊപ്പം മകൾ ഇവാങ്കയും ഭർത്താവ് ജെറാഡ് കുഷ്നറും ഉണ്ടായിരുന്നു.

56% ഇന്ത്യക്കാരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നു; ഒബാമയ്ക്ക് അടുത്ത്, സര്‍വെ റിപ്പോര്‍ട്ട്56% ഇന്ത്യക്കാരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നു; ഒബാമയ്ക്ക് അടുത്ത്, സര്‍വെ റിപ്പോര്‍ട്ട്

' താജ് മഹൽ വിസ്മയകരമാം വിധം പ്രചോദിപ്പിക്കുന്നതാണ്. സമ്പന്നവും വൈവിധ്യവുമാർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ അധ്യായം, നന്ദി ഇന്ത്യ- സന്ദർശക ഡയറിയിൽ ട്രംപ് കുറിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ആഗ്രയിൽ ഏർപ്പെടുത്തിയിരുന്നത്. മറ്റ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

trump

മൊട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഡൊണാൾഡ് ട്രംപ് ആഗ്രയിലെത്തിയത്. പ്രൗഡ ഗംഭീരമായ സ്വീകരണമാണ് അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റിന് ലഭിച്ചത്. വിവിധ ഇനം കലാരൂപങ്ങളാണ് ട്രംപിനെ സ്വീകരിക്കാൻ വഴിനീളെ ഒരുക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ 300 കോടിയുടെ സൈനിക കരാര്‍ നാളെ ഒപ്പിടുമെന്ന് ട്രംപ് വ്യക്തമാക്കി.

English summary
Donald trump visited taj mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X