കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിലാണ് അധികാരത്തിലെത്തിയത് മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധ. അമേരിക്കയുടെ അതിര്‍ത്തിയിലെ വേലികളില്‍ ഷോക്ക് നല്‍കണമെന്ന നി‍ര്‍ദേശമാണ് ഇപ്പോള്‍ ട്രംപ് മുന്നോട്ടുവക്കുന്നത്. ചുവരുകളില്‍ പാമ്പുകളെയോ ചീങ്കണ്ണികളെയോ വിന്യസിക്കണമെന്നും വൈറ്റ് ഹൗസില്‍ നടന്ന ഓവല്‍ ഓഫീസിലെ ഉപദേഷ്ടാക്കളുടെ ഒരു യോഗത്തിലാണ് ട്രംപ് നി‍ര്‍ദേശിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപി-ശിവസേന സഖ്യം വിയര്‍ക്കും; മഹാരാഷ്ട്രയില്‍ മറുകളിക്കൊരുങ്ങി കോണ്‍ഗ്രസും എന്‍സിപിയും!!ബിജെപി-ശിവസേന സഖ്യം വിയര്‍ക്കും; മഹാരാഷ്ട്രയില്‍ മറുകളിക്കൊരുങ്ങി കോണ്‍ഗ്രസും എന്‍സിപിയും!!

മെക്സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന 2000 മൈല്‍ നീളമുള്ള അതിര്‍ത്തി അടുത്ത ദിവസത്തോടെ അടച്ചിടാനും നിര്‍ദേശിച്ചിരുന്നു. കുടിയേറ്റക്കാരെ അവരുടെ കാലില്‍ വെടിയുതിര്‍ക്കാനും ട്രംപ് നേരത്തെ ഉപദേശം നല്‍കിയിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 30 മിനിറ്റ് നേരത്തേക്ക് വിളിച്ച് ചേര്‍ത്ത യോഗം പിന്നീട് രണ്ട് മണിക്കൂര്‍ വരെ നീണ്ടിരുന്നു.

donald-trump-1563

അക്കാലത്തെ യുഎസ് ഹോം ലാന്‍ഡ് സെക്രട്ടറി ക്രിസ്റ്റ്ജെന്‍ നീല്‍സെണ്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തലവന്‍ കെവിന്‍ കെ മക് ലീനന്‍, വൈറ്റ് ഹൗസ് സഹായി സ്റ്റീഫന്‍ മില്ലര്‍,എന്നിവരും ട്രംപിന്റെ അജന്‍‍ഡ സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. ആക്ടിംഗ് ചീഫ് മിക് മുല്‍വാനേ എന്നിവരും ട്രംപിന്റെ മരുകന്‍ ജയേഡ‍് കുഷ്നറും യോഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.

കുടിയേറ്റക്കാരോട് നീല്‍സണും പോംപിയോയും പുലര്‍ത്തുന്ന നിലപാടുകള്‍ ട്രംപിനെ രോഷാകുലനാക്കാറുണ്ട്. അമേരിക്കയില്‍ അഭയം തേടുന്നവരെ വെട്ടിച്ചുരുക്കാനുള്ള കരാര്‍ റദ്ദാക്കിയ നടപടിയില്‍ ട്രംപിന് പോംപിയോയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതിര്‍ത്തി പൂര്‍ണമായി അടച്ചിടുന്നതാണ് ഇതിനുള്ള പരിഹാരമെന്നാണ് ട്രംപ് കരുതുന്നത്. ​എന്നാല്‍ ചുവര് നിര്‍മിക്കുന്നതു കൊണ്ട് ഫലമില്ലെന്ന് ട്രംപിനെ ബോധ്യപ്പെടുത്താനാണ് നീല്‍സണന്റെ ശ്രമം. നിങ്ങളെന്നെ വിഡ്ഡിയെപ്പോലെയാക്കുമെന്നാണ് ട്രംപ് ആക്രോശിച്ചത്. ഞാന്‍ ഇതിന് പിന്നാലെ പോകും ഇതെന്റെ പ്രശ്നമാണ് ട്രംപ് പറയുന്നു. ട്രംപിന്റെ മരുമകനും നീല്‍സണന്റെ നിലപാടിയെയാണ് പിന്തുണക്കുന്നത്.

എന്നാല്‍ മാര്‍ച്ച് മാസത്തോടെ അതിര്‍ത്തി പൂര്‍ണമായി അടച്ചുപൂട്ടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് ട്രംപ് പറയുന്നത്. നിങ്ങള്‍ക്ക് പ്രശ്നം നിലനില്‍ക്കുന്ന നിയമങ്ങളോടാണ്. 10,000 സൈനികരെ അതിര്‍ത്തിയില്‍ നിവ വിന്യസിക്കുന്നുലെന്നും കുടിയേറ്റക്കാര്‍ക്കെതിരെ നിപപാടെടുക്കുന്ന അജന്‍ഡ പറയുന്നു.

English summary
Donald Trump wanted electrified border wall fortified with snakes: report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X