കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് എത്തുക 11.40 ന്; ഉജ്ജ്വല വരവേല്‍പ്പിനൊരുങ്ങി അഹമ്മദാബാദ്, ഒരുക്കം പൂര്‍ണ്ണം

Google Oneindia Malayalam News

അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. തിങ്കളാഴ്ച് രാവിലെ 11.40 ന് അഹമ്മദാബാദില്‍ ട്രംപ് വിമാനമിറങ്ങം. ഒരു ലക്ഷത്തിലധികം പേരാണ് അഹമ്മദാബാദില്‍ ട്രംപിനെ സ്വീകരക്കാന്‍ എത്തുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല: ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടിഎന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല: ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടി

22 കിലോ മീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് ശേഷം ട്രംപും മോദിയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരേ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തില്‍ ട്രംപിന്‍റെയും മോദിയുടേയും അരമണിക്കൂര്‍ പ്രസംഗമാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് അഹമ്മദാബാദിലെ സ്വീകരണം അവസാനിക്കും. ശേഷം ട്രംപ് ദില്ലിയിലേക്ക് മടങ്ങും.

 donald-trump

ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസിൽ വെച്ചായിരിക്കും ഔദ്യോഗിക ചർച്ചകളും കൂടിക്കാഴ്ചകളും നടക്കുക. പുതിയ ഇന്ത്യ- അമേരിക്ക ആണവകരാറും ആയുധ കരാറുകളും ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ചർച്ചാ വിഷയമാവും. ഇതിന് പുറമേ പൗരത്വ നിയമഭേദഗതിയും കശ്മീർ സംബന്ധിച്ച വിഷയങ്ങളും ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഉന്നയിച്ചേക്കും.

സന്ദർശനം ചരിത്രസംഭവമാകും: ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടു, ഇന്ത്യയിലെത്തുന്നത് 11.40 ഓടെ..സന്ദർശനം ചരിത്രസംഭവമാകും: ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടു, ഇന്ത്യയിലെത്തുന്നത് 11.40 ഓടെ..

Recommended Video

cmsvideo
Go Back Trump trending on Twitter | Oneindia Malayalam

ഭാര്യ മെലാനിയയ്ക്ക് പുറമേ മകൾ ഇവാൻകയും മരുമകൻ ജെറാഡും ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയർഫോഴ്‌സ്‌ വണ്ണിൽ മേരിലാൻഡ് സൈനിക വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്.

English summary
Donald Trump will arrive in Ahmedabad on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X