Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയോ മറ്റ് യുഎസ് പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല.... ട്രംപ് കണ്ടത് പുതിയ ഇന്ത്യയെന്ന് മുകേഷ് അംബാനി

മുംബൈ: ബരാക് ഒബാമയോ അമേരിക്കയുടെ മുന്‍ മറ്റ് മുന്‍ പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല ഡൊണാള്‍ഡ് ട്രംപിന്റെ വരവേറ്റതെന്ന് മുകേഷ് അംബാനി. ഡിജിറ്റല്‍ ഇക്കണോമിയും വന്‍ മാറ്റങ്ങളും, വ്യവസായ രംഗത്തെ കരുത്തും നിറഞ്ഞ ഇന്ത്യയാണ് ട്രംപ് കണ്ടതെന്നും, മുമ്പുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ കണ്ട ഇന്ത്യയല്ല ഇതെന്നും അംബാനി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ട്രംപ് ഇന്ത്യയിലെത്തിയത്. താജ് മഹല്‍ അടക്കമുള്ളവ അദ്ദേഹം സന്ദര്‍ശിച്ച് കഴിഞ്ഞു.

1

ജിമ്മി കാര്‍ട്ടറോ ബില്‍ ക്ലിന്റണോ വന്നപ്പോഴുള്ള ഇന്ത്യയല്ല ഇപ്പോഴുള്ളത്. 2020ലെ ഇന്ത്യ അന്നുള്ളതിനേക്കാള്‍ എത്രയോ വ്യത്യസ്തമാണെന്നും അംബാനി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേലയുമായി നടത്തിയ സംഭാഷണത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് നദേല ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഇന്ത്യ എത്രത്തോളം പുരോഗമിക്കുന്നുവെന്നതിന് ഉദാഹരണമാണെന്നും അംബാനി പറഞ്ഞു.

മൊട്ടേര സ്റ്റേഡിയത്തിലെ സാങ്കേതിക അടിസ്ഥാന സൗകര്യം ലോകോത്തരമാണ്. മറ്റൊരിടത്തും അതേ സൗകര്യം ലഭിക്കില്ല. 2020ന്റെ തുടക്കത്തിലെ പുതിയ ഇന്ത്യ ഇതാണെന്നും മുകേഷ് അംബാനി പറഞ്ഞു. അതേസമയം അടുത്ത ദിവസം ദില്ലിയില്‍ പ്രമുഖ ബിസിനസ് മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അംബാനിയും ഇവര്‍ക്കൊപ്പമുണ്ടാവുമെന്നാണ് സൂചന

അതേസമയം ലോകത്തെ ഏറ്റവും മികച്ച മൂന്ന് വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ല. താനും നദേലയും വളര്‍ന്ന ഇന്ത്യയായിരിക്കില്ല, അടുത്ത തലമുറ കാണാന്‍ പോകുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ സംരംഭകനും ധീരുഭായ് അംബാനിയോ ബില്‍ ഗേറ്റ്‌സോ ആവാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+