• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്നാമൃത, ഉച്ചഭക്ഷണ പരിപാടിക്ക് സംഭാവന നല്‍കൂ...

പഴക്കച്ചവടക്കാരന്റെ 9 വയസ്സുള്ള മകനായ ശ്യാം സാധാരണ 5 മാസം പഠിക്കാന്‍ പോകുകയും വര്‍ഷത്തിലെ ബാക്കി ദിവസങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കാന്‍ പോകുകയും ചെയ്യും. നാലുപേര്‍ അടങ്ങുന്ന അവരുടെ കുടുംബം ഓരോ സമയവും ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറുകയും ചെയ്യും.അവസാനം ഒരു സര്‍ക്കാര്‍ സ്‌കൂളിന് സമീപം അവര്‍ സ്ഥിരതാമസം തുടങ്ങി. ശ്യാമും സഹോദരിയും ആ സ്‌കൂളില്‍ ചേര്‍ന്നു. ഭാഗ്യത്തിന് ആ സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ സ്‌കൂള്‍ പഠനത്തോടൊപ്പം ഒരു നേരം ഭക്ഷണവും അവര്‍ക്ക് ലഭിച്ചു. സ്‌ക്കൂള്‍ പഠനം അവരുടെ ഉച്ചഭക്ഷണത്തിന്റെ ഭാരവും കുറച്ചു. ഇപ്പോള്‍ ശ്യാമും സഹോദരിയും സന്തോഷത്തോടെ സ്‌കൂളില്‍ പോകുകയും പഠനത്തോടൊപ്പം ഉച്ചഭക്ഷണവും ആസ്വദിക്കുകയും ചെയ്യുന്നു. അശരണരായ കുട്ടികളെ സഹായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വികസ്വര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവിടെ വൈവിധ്യമാര്‍ന്ന മതവും ,സംസ്‌കാരവും,ഭാഷയും ഉണ്ട്. 2018 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യും. ചൈനയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം കൂടുതലാണ്.

ഇത്തരം വികസനം ഒഴിവാക്കിയാല്‍ ,ഇന്ത്യ ഇപ്പോഴും പട്ടിണിക്ക് എതിരായ മൗനമായ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുകയാണ്. എന്നാല്‍, പാകിസ്താനൊഴികെയുള്ള മറ്റു അയല്‍ രാജ്യങ്ങളേക്കാളും ഇന്ത്യ കൂടുതല്‍ ദാരിദ്രം അനുഭവിക്കുന്നു.

വിശപ്പ് തുടച്ചു നീക്കാനായി 1995-ല്‍ ആരംഭിച്ച ഉച്ചഭക്ഷണ പ്രോഗ്രാം, കുട്ടികളുടെ അടിസ്ഥാന പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ദൗത്യത്തോടെയാണ് ആരംഭിച്ചത്.സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രാഥമിക, അപ്പര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫ്രഷ് ആയി പാകം ചെയ്ത ഭക്ഷണം കൊടുക്കുക എന്നതാണ് ഉച്ചഭക്ഷണ പരിപാടി.യുണിസെഫിന്റെ കണക്കനുസരിച്ച്, സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിപാടികളെക്കാളും ഏതാണ്ട് 60 ദശലക്ഷം കുട്ടികളില്‍

? 50% ഭാരക്കുറവുള്ളവരും

? 45% വളര്‍ച്ച മുരടിച്ചവരും (പ്രായത്തേക്കാള്‍ പൊക്കം കുറവുള്ളവര്‍ )

? 20% പാഴായിപ്പോകുന്നവരും (വളരെ കടുത്ത പോഷകാഹാരക്കുറവ് ഉള്ളവരും )

? 75% വിളര്‍ച്ച ഉള്ളവരും

? 57% വിറ്റാമിന്‍ എ കുറവുള്ളവരുമാണ്

കുട്ടികളിലെ ഇത്തരം ഭീതിജനകമായ സാഹചര്യങ്ങളെ നമ്മള്‍ ആരെയാണ് കുറ്റപ്പെടുത്തപ്പെടേണ്ടത്? അവരുടെ മാതാപിതാക്കള്‍ക്ക് ഒരുപാട് വായയുടെ വിശപ്പ് അടക്കാന്‍ സാധിക്കില്ല.ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പ്രോഗ്രാമുകള്‍ ആരംഭിച്ച ഗവണ്‍മെന്റിന് വിജയകരമായ ഫലങ്ങള്‍ ഇനിയും നേടാന്‍ കഴിഞ്ഞിട്ടില്ല

ഭൂമിശാസ്ത്രപരമായും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്തില്‍ ഓരോ കുട്ടിക്കും ശ്രദ്ധകിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെയാണ് ഇസ്‌കോണ്‍ ഫുഡ് റിസയര്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വരുന്നത്. ഇതൊരു മതപരമല്ലാത്ത,ലാഭം ആഗ്രഹിക്കാത്ത പൊതുജനങ്ങള്‍ക്കായുള്ള ചാരിറ്റബിള്‍ സ്ഥാപനമാണ്. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിലെ അന്നാമൃത എന്ന ബ്രാന്‍ഡിലാണ് ഇത് വരുന്നത്.ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര,രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ 7 സംസ്ഥാനങ്ങളിലെ ഏതാണ്ട് 20 അടുക്കളയിലൂടെ പ്രതിദിനം 1.2 മില്യണ്‍ ഉച്ചഭക്ഷണം അന്നാമൃത വഴി നല്‍കുന്നു.

കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നിറഞ്ഞതും ഫ്രഷ് ആയി പാകം ചെയ്തതുമായ ഉച്ചഭക്ഷണം സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനമായി നല്‍കുന്നു. ശരിയായ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ പല വീട്ടുകാര്‍ക്കും സാധിക്കാറില്ല. അത്തരം കുട്ടികള്‍ക്ക് ഒരു നേരം ശരിയായ ഉച്ചഭക്ഷണം ലഭിക്കുന്നു.

ഇതുവരെയുള്ള സ്വാധീനം

2004 മുതല്‍ അന്നാമൃത നല്‍കിവരുന്ന ഉച്ചഭക്ഷണത്തിന് രാജ്യത്തുടനീളം വമ്പിച്ച പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ളത്. ട്രസ്റ്റീ-ബി.ബി.ടി, ഇസ്‌കോണ്‍ ആയ ഗോപാല കൃഷ്ണ ഗോസ്വാമി പറയുന്നത് ഞങ്ങളുടെ അനുഭവത്തില്‍ ഈ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ പരീക്ഷയ്ക്ക് നന്നായി എഴുതുന്നു.സ്‌കൂളിലെ അവരുടെ അധ്യയനം വളരെ മെച്ചപ്പെട്ടതായി കാണുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരെല്ലാം ഈ പരിപാടിയെ പ്രശംസിച്ചിട്ടുണ്ട്.

അന്നാമൃത എന്ന വാക്കിനര്‍ത്ഥം 'തേന്‍ പോലെ പരിശുദ്ധമായ ഭക്ഷണം' എന്നാണ്. ഇസ്‌കോണ്‍ ഫുഡ് റിലീഫ് ഫൌണ്ടേഷന്‍ പോഷകഗുണമുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കി പ്രവൃത്തിയിലൂടെ അവരുടെ കൃത്യം നിറവേറ്റുന്നു. രുചികരമായ ഭക്ഷണം നല്‍കി അന്നാമൃത കുട്ടികള്‍ക്ക് വരും കാലത്തേക്ക് വേണ്ട ആരോഗ്യവും പോഷകവും നല്‍കുന്നു.

ഈ പരിപാടിയിലൂടെ ധാരാളം കുട്ടികള്‍ക്ക് ഗുണം ലഭിക്കുന്നുണ്ടെങ്കിലും ഇനിയും ധാരാളം പേരിലേക്ക് ഇതിന്റെ പ്രയോജനം എത്തിച്ചേരേണ്ടതുണ്ട്. അന്നാമൃതയ്ക്ക് ഇനിയും മുന്നോട്ട് പോകുവാനും ആവശ്യക്കാരായ കുട്ടികളെ സഹായിക്കാനും നിങ്ങളുടെ സഹായവും ആവശ്യമാണ്.

നിങ്ങളുടെ ചെറിയ സംഭാവനകള്‍ പോലും കുട്ടികളെ സഹായിക്കുകയും അവരുടെ ഭാവി സംരക്ഷിക്കുകയും ചെയ്യും.

അതിനാല്‍ സംഭാവനചെയ്യുക: www.foodforchild.com/donate/

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X