'കഴുത കുതിര പന്തയത്തിൽ പങ്കെടുക്കുന്നു'; രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്ര മന്ത്രി ഹർദീപ് പുരി
ദില്ലി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയെ തുടർന്നുള്ള കോൺഗ്രസ് പ്രതിഷേധത്തെ വിമർശിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. ഔചിത്യം, രാഷ്ട്രീയ സ്വീകാര്യത, നിയമവ്യവസ്ഥ എന്നിവയില്‍ കോണ്‍ഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിനെതിരേയും ഹർപുരി ആഞ്ഞടിച്ചു.
'സവർക്കർജിയെപ്പോലുള്ളവരുടെ സംഭാവനകൾ നിങ്ങൾക്കറിയാമോ? ഞാൻ പറഞ്ഞതുപോലെ കഴുത കുതിര പന്തയത്തിൽ പങ്കെടുക്കുകയാണ്. അവർ എന്താണെന്ന് ഇന്ത്യയിലെ ജനങ്ങൾ വിധിക്കും. കോടതി വിധിക്കെതിരെ അവർ കോടതിയാലാണ് പോരാടേണ്ടത്', എന്നായിരുന്നു ഹർപുരിയുടെ പ്രതികരണം.

നിങ്ങള്‍ സവര്‍ക്കറെയും മഹാഭാരതത്തെയും വിമര്‍ശിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കോടതിയാണ് ശിക്ഷിച്ചത്, അതിന് ശേഷമുള്ള സ്വാഭാവിക നടപടികൾ ഉണ്ട്', സിംഗ് പുരി പറഞ്ഞു. അതിനിടെ രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി. ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്‌നേഹവും ആവശ്യമായതിനാൽ രാഹുൽ ഗാന്ധിയ്ക്ക് ഒരിക്കലും തന്റെ നല്ല സ്വപ്നങ്ങളിൽ പോലും വീർ സവർക്കറാകാൻ കഴിയില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.
'ശ്രീ ഗാന്ധി, നിങ്ങളുടെ മികച്ച സ്വപ്നങ്ങളിൽ പോലും നിങ്ങൾക്ക് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ല, കാരണം സവർക്കർ ആകുന്നതിന് ശക്തമായ നിശ്ചയദാർഢ്യവും ഭാരതത്തോടുള്ള സ്നേഹവും നിസ്വാർത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്', എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ട്വീറ്റ്.
ഭാരതമാതാവിനെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം ആരംഭിക്കാാനാണ് അദ്ദേഹം ബ്രിട്ടനിലേക്ക് പോയത്.സവർക്കർജിക്കെതിരാായ രാഹുൽ ഗാന്ധിയുടെ നുണകളെ തുറന്നു കാട്ടേണ്ട സമയമാണിത്', അനുരാഗ് പറഞ്ഞു.
മഹാനായ വീർ സവർക്കറെ അദ്ദേഹത്തിന്റെ മുത്തശ്ശി ആദരിച്ചിരിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ മഹാന്മാരാരും അദ്ദേഹത്തെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. ഇതെല്ലാം പറയുന്നതിലൂടെ രാഹുൽ ഗാന്ധി സവർക്കറെയല്ല, മറിച്ച് അദ്ദേഹത്തിന്റെ മുത്തശ്ശിയെയും നേതാജി ബോസിനെയും ഭഗത് സിംഗിനെയും ഗാന്ധിജിയെയും അപമാനിക്കുകയാണ്', അനുരാഗ് പറഞ്ഞു.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റിൽ നിന്നും അയോഗ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ സവർക്കർ പരാമർശം. പത്രസമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതിനിടെ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നും തന്റെ പേര് രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications