കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പട്ടികയില്‍ സുപ്രീം കോടതി ഇടപെട്ടു.... ആരെയും നാടുകടത്താനാവില്ല... ഇത് താല്‍ക്കാലിക പട്ടിക!!

Google Oneindia Malayalam News

ദില്ലി: അസമിലെ പുതിയ പൗരത്വ പട്ടിക വന്‍ വിവാദമായതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സമയത്താണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ(എന്‍ആര്‍സി) അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കുതെന്ന് കോടി വ്യക്തമാക്കി. രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.

1

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇപ്പോഴത്തെ കരടിന്റെ അടിസ്ഥാനത്തില്‍ പേരില്ലാത്തവരെ നാടുകടത്തുന്നത് പോലുള്ള നടപടികള്‍ വേണ്ടെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴുള്ളത് കരട് പട്ടിക മാത്രമാണ്. പട്ടികയില്‍ പേരില്ലാത്തവരുടെ മേല്‍ ഒരുതരത്തിലുമുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല. പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സര്‍ക്കാര്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഓഗസ്റ്റ് 16ന് മുമ്പായി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ എന്തെങ്കിലും മാറ്റം ആവശ്യമാണോ എന്ന് പറയാനാകൂ എന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.

അതേസമയം സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടിയൊന്നും എടുക്കില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. പൗരത്വം കിട്ടാത്തവരുടെ കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. നേരത്തെ പട്ടികയില്‍ നിന്ന് 40 ലക്ഷത്തിലേറെ പേര്‍ പുറത്തായതായി കണ്ടെത്തായിരുന്നു. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

ദേശഭക്തര്‍ കൂടുതലുള്ള നാടാണ്... എല്ലാത്തിനും കണക്ക് വേണം... പിണറായിക്ക് ഓര്‍മപ്പെടുത്തല്‍ദേശഭക്തര്‍ കൂടുതലുള്ള നാടാണ്... എല്ലാത്തിനും കണക്ക് വേണം... പിണറായിക്ക് ഓര്‍മപ്പെടുത്തല്‍

അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!

English summary
Don't Act Against Anyone: Supreme Court Tells Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X