Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംകള്‍ കുറ്റവാസനയുള്ളവര്‍; വീട്ടില്‍ കയറ്റരുതെന്ന് എംഎല്‍എ, തന്റെ ഓഫീസിലും കയറ്റില്ല

അല്‍വാര്‍: വര്‍ഗീയ പരാമര്‍ശം നടത്തി രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. മുസ്ലിംകളെ വീട്ടില്‍ കയറ്റരുതെന്നും കുറ്റവാസനയുള്ളവരാണ് അവരെന്നും അല്‍വാര്‍ എംഎല്‍എയായ ബന്‍വാരി പറഞ്ഞു. തന്റെ ഓഫീസില്‍ മുസ്ലിംകളെ കയറ്റാറില്ലെന്നും മുസ്ലിംകളുടെ വോട്ട് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

666

മുസ്ലിംകളില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ അകലം പാലിക്കണം. മിയോ വിഭാഗത്തില്‍പ്പെട്ട മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യാറില്ല. താന്‍ അവരോട് വോട്ട് ചോദിക്കാറുമില്ല. മുസ്ലിംകള്‍ കുറ്റവാസനയുള്ളവരാണ്. അവരോട് വോട്ട് ചോദിച്ചാല്‍ അവരുടെ അക്രമങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന അര്‍ഥം വരും. അതുകൊണ്ടാണ് താന്‍ മുസ്ലിംകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ബന്‍വാരി എംഎല്‍എ പറഞ്ഞു.

വിഎച്ച്പിയുമായും ആര്‍എസ്എസുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ബന്‍വാരി ലാല്‍. മുസ്ലിംകള്‍ ചെയ്യുന്ന കുറ്റങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പശുവിനെ അറവ് നടത്തുന്നവരാണ്, ലൗവ് ജിഹാദ് നടത്തുന്നു, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കും, തട്ടിപ്പ് നടത്തും... ഇതൊക്കെയാണ് മുസ്ലിംകള്‍ ചെയ്യുന്നതെന്നും ബന്‍വാരി ലാല്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ അല്‍വാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നതെന്നും ഹിന്ദു മുസ്ലിം ഐക്യം തകര്‍ത്ത് വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാനാണ് ബിജെപി എംഎല്‍എയുടെ നീക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഞായറാഴ്ച നടന്ന സമുദായ യോഗത്തിലാണ് ബന്‍വാരി ലാല്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിശദീകരണം തേടി എംഎല്‍എയുമായി ബന്ധപ്പെട്ടു. അപ്പോഴും തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. അല്‍വാര്‍, ഭാരത്പൂര്‍ ജില്ലകളില്‍ കൂടുതലുള്ള മിയോ വിഭാഗത്തില്‍പ്പെട്ട മുസ്ലിംകളെയാണ് അദ്ദേഹം അധിക്ഷേപിച്ചത്. ലൗ ജിഹാദ് നടത്താന്‍ ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ബന്‍വാരി ലാല്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+