അമിതാത്മവിശ്വാസം വേണ്ടെന്ന് ബിജെപിയോട് അദ്വാനി
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന അമിതാത്മവിശ്വാസം ബിജെപിക്ക് അത്ര നല്ലതല്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. 2004 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇതുതന്നെയായിരുന്നുവെന്നും അദ്വാനി ഓര്‍മപ്പെടുത്തി.
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. പത്ത് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചു പിടിക്കുന്നതില്‍ ഒരുതരത്തിലും ഉപേക്ഷയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സമുദായത്തിന് ബിജെപിയില്‍ വിശ്വാസ്യത ഇല്ലെന്ന കാര്യം അവതരിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും അദ്വാനി പറഞ്ഞു. മുസ്ലീങ്ങളെ വോട്ടിന് വേണ്ടിയാണ് ഉപോഗിക്കുന്നത്. അത് അവര്‍ക്ക് അറിയുകയും ചെയ്യാം. എന്നാല്‍ ഇതുവരെ അവര്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്തിട്ടില്ലെന്നും അദ്വാനി പറഞ്ഞു.
ബിജെപി സമഗ്ര മാനവികതയിലാണ് വിശ്വസിക്കുന്നത്. ആളുകളെ മതത്തിന്റേയോ ജാതിയുടേയോ ഭാഷയുടേയോ പേരില്‍ തങ്ങള്‍ വേര്‍തിരിക്കില്ല. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേുയും കുറിച്ച് പറയുന്നവര്‍ അവരുടെ വോട്ടിന് വേണ്ടിയാണ് സംസാരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനോട് അദ്വാനി നന്ദി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ട്ടിയില്‍ ഇത്രയും ആത്മ വിശ്വാസം കാണുന്നതെന്നും ആദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications