കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഗുജറാത്തിലെ കഴുത!! മറുപടിയുമായി അഖിലേഷ്!! പാവം ബിഗ് ബി എന്ത് പിഴച്ചു!!

മോദിയെ പേരെടുത്ത് പറയാതെയായയിരുന്നു വിമര്‍ശനം. കഴുതയെന്നാണ് മോദിയെ അഖിലേഷ് പരിഹസിച്ചത്. ഗുജറാത്തില്‍ നിന്നുള്ള കഴുതയെന്നാണ് അഖിലേഷ് പരാമര്‍ശിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ കലുഷിതമാവുകയാണ്. മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയാണ്. പോരാട്ടം ശക്തമായ എസ്പിയും ബിജെപിയും തമ്മിലാണ് വാക് പോര് നടക്കുന്നത്.

കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ അഖിലേഷ് യാദവ് മോദിയെ പരിഹസിച്ചത് വിവാദമാവുകയാണ്. മോദിയെ കഴുതയെന്ന് വിളിച്ചായിരുന്നു അഖിലേഷിന്റെ പരിഹാസം. തിരഞ്ഞെടുപ്പ് റാലിക്കിടെ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടത് വിവാദമാവുകയാണ്.

 പേരെടുത്ത് പറയാതെ പരിഹാസം

പേരെടുത്ത് പറയാതെ പരിഹാസം

മോദിയെ പേരെടുത്ത് പറയാതെയായയിരുന്നു വിമര്‍ശനം. കഴുതയെന്നാണ് മോദിയെ അഖിലേഷ് പരിഹസിച്ചത്. ഗുജറാത്തില്‍ നിന്നുള്ള കഴുതയെന്നാണ് അഖിലേഷ് പരാമര്‍ശിച്ചത്. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമര്‍ശം.

വിവാദങ്ങളിലേക്ക് ബിഗ്ബിയും

വിവാദങ്ങളിലേക്ക് ബിഗ്ബിയും

ബിഗ്ബിക്ക് നല്‍കുന്ന ഉപദേശത്തിലാണ് അഖിലേഷ് മോദിയെ പരിഹസിച്ചിരിക്കുന്നത്. ഗുജറാത്ത് ടൂറിസത്തിന്റെ അംബാസഡറായ ബിഗ്ബിയോട് ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചരണം നടത്തരുതെന്നാണ് അഖിലേഷ് നല്‍കിയിരിക്കുന്ന ഉപദേശം. കച്ചിലെ വന്യ ജീവി സങ്കേതം സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളെ ബിഗ് ബി ക്ഷണിക്കുന്ന പരസ്യം ഉണ്ട്.

 അഖിലേഷിനെതിരെ മോദി

അഖിലേഷിനെതിരെ മോദി

അഖിലേഷിന്റെ കഴുത പരാമര്‍ശം മേദിക്കുള്ള മറുപടിയാണെന്നാണ് സൂചന. ഫത്തേപൂറില്‍ മോദി നടത്തിയ റാലിയില്‍ അഖിലേഷ് സര്‍ക്കാരിനെ മോദി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അഖിലേഷ് സര്‍ക്കാര്‍ വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

 വോട്ട് നേടാന്‍ ശ്രമം

വോട്ട് നേടാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ അഖിലേഷ് സര്‍ക്കാരിന് ഹിന്ദുക്കളോട് ഒരു നീതിയും മുസ്ലിംകളോട് മറ്റൊരു നീതിയുമാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം. ഒരു ഗ്രാമത്തില്‍ ഖബറിടം ഉണ്ടെങ്കില്‍ അവിടെ ശ്മശാനവും ഉണ്ടാകണം. റംസാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉണ്ടാകണം. ഈദിനും ഹോളിക്കും ഒരു പോലെ വൈദ്യുതി ഉണ്ടാകണം. അവിടെ വിവേചനം കാണിക്കാന്‍ പാടില്ല- എന്നായിരുന്നു മോദിയുടെ വിമര്‍ശനം.

 വിമര്‍ശനവുമായി ബിജെപി

വിമര്‍ശനവുമായി ബിജെപി

അതേസമയം അഖിലേഷിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. അഖിലേഷിന് നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. മോദിയെ വ്യക്തിപരമായി ആക്രമിമിക്കുകയാണെന്നും റാവു. അഖിലേഷിന്റെ നിരാശയാണ് പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വളരെ തരംതാണ പ്രസ്താവനയാണ് അഖിലേഷിന്റേതെന്നും റാവു പറഞ്ഞു.

 തെറ്റായി ഒന്നും പറഞ്ഞിട്ടില്ല

തെറ്റായി ഒന്നും പറഞ്ഞിട്ടില്ല

അതേസമയം അഖിലേഷിനെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. അഖിലേഷ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് കൊലപാതകത്തിലും ബലാത്സംഗത്തിലും കുറ്റകൃത്യങ്ങളിലും ഒന്നാമതാണെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ ഗുജറാത്തിലെ കഴുതകള്‍ മഹത്വവത്കരിക്കുകയാണെന്നാണ് അഖിലേഷ് പറഞ്ഞതെന്നും പാര്‍ട്ടി.

English summary
Uttar Pradesh Chief Minister Akhilesh Yadav on Monday had a piece of advice for megastar Amitabh Bachchan, "don't advertise for the donkeys of Gujarat".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X