കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രജനീകാന്തിന്റെ പിറന്നാള്‍ ആഘോഷം മുടങ്ങി, ആരാധകര്‍ക്ക് നിരാശ!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. മറ്റന്നാള്‍ (ഡിസംബര്‍ 12) ആണ് രജനീകാന്തിന്റെ അറുപത്തിയഞ്ചാം പിറന്നാള്‍. മുഖ്യമന്ത്രി ജയലളിത മരണമടഞ്ഞ സാഹചര്യത്തിലാണ് ഈ വര്‍ഷം ആഘോഷങ്ങള്‍ വേണ്ടെന്ന് രജനീകാന്ത് ആരാധകരോട് ആവശ്യപ്പെട്ടത്.

Read Also: എല്ലാം കഴിഞ്ഞല്ലോ ഇനി ചോദിക്കാം ആ മില്യണ്‍ ഡോളര്‍ ചോദ്യം.. ശരിക്കും എപ്പോഴാണ് ജയലളിത മരിച്ചത്?

Read Also: ജയലളിത മരിച്ചു സത്യം തന്നെ.. പക്ഷേ വേണം ഈ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം!!!

Read Also: എംജിആറല്ല ആ 'ആള്‍'... ജയലളിതയ്ക്ക് ആരായിരുന്നു ശോഭന്‍ ബാബു? കാമുകനോ ഭര്‍ത്താവോ അതോ...?

Read Also: ജയലളിതയുടെ അച്ഛന്‍, പ്രണയം, വിവാഹം, ഭര്‍ത്താവ്, മകന്‍.. ജയയെക്കുറിച്ച് ആളുകള്‍ തിരയുന്നത് ഇതെല്ലാം!

കഴിഞ്ഞ വര്‍ഷവും രജനീകാന്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ആരാധകര്‍ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം തമിഴ്‌നാട് കനത്ത ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് രജനീകാന്ത് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ആരാധകരോട് പറഞ്ഞത്. അവരത് അനുസകരിക്കുകയും ചെയ്തു.

ആഘോഷങ്ങള്‍ വേണ്ട

ആഘോഷങ്ങള്‍ വേണ്ട

തമിഴ്‌നാട്ടില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരമാണ് രജനീകാന്ത്. ഡിസംബര്‍ 12ന് രജനീകാന്തിന്റെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ഇത്തവണ ആഘോഷം വേണ്ട എന്ന് പറഞ്ഞ് രജനീകാന്ത് തന്നെ രംഗത്ത് വന്നത്.

പറയുന്നത് കാര്യം

പറയുന്നത് കാര്യം

അമ്മ എന്ന് തമിഴ്‌നാട് വിളിക്കുന്ന മുഖ്യമന്ത്രി ജയലളിത അന്തരിച്ച സങ്കടത്തിലാണ് സംസ്ഥാനം മൊത്തം. ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പോലും കഴിഞ്ഞിട്ടില്ല. അതിനിടയില്‍ പിറന്നാള്‍ ആഘോഷം നടത്തുന്നത് ഔചിത്യമുള്ള കാര്യമല്ല. പിറന്നാളുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും ബാനറുകളും കെട്ടുന്നതും ഒഴിവാക്കാന്‍ രജനീകാന്ത് പറഞ്ഞിട്ടുണ്ട്.

ദുരിതങ്ങള്‍ക്കിടയിലെ ആഘോഷം

ദുരിതങ്ങള്‍ക്കിടയിലെ ആഘോഷം

രജനീകാന്തിന്റെ പിറന്നാള്‍ വലിയ ആഘോഷമായിട്ടാണ് തമിഴ്നാട് കൊണ്ടാടാറുള്ളത്. എന്നാല്‍ ചെന്നൈയിലെ മനുഷ്യര്‍ ദുരിതമനുഭവിക്കുമ്പോള്‍ പിറന്നാളാഘോഷിക്കേണ്ടതില്ല എന്നാണ് കഴിഞ്ഞ വര്‍ഷം രജനീകാന്ത് പറഞ്ഞത്. പിറന്നാളാഘോഷിക്കുന്നതിനു പകരം ദുരിതബാധിതരെ സഹായിക്കാന്‍ ആരാധകരോടാവശ്യപ്പെടുകയായിരുന്നു സൂപ്പര്‍ താരം.

ജയലളിതയുടെ മരണം

ജയലളിതയുടെ മരണം

മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും തമിഴ്‌നാട് ഇനിയും മുക്തമായിട്ടില്ല. 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം പൊതുഅവധിയും ഏഴ് ദിവസം ദുഖാചരണവും പ്രഖ്യാപിച്ചിരുന്നു.

English summary
Tamil superstar Rajinikanth on Friday asked his fans not to make a bash of his birthday in light of the passing Jayalalithaa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X