കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

85% ജനങ്ങളേയും വഞ്ചിച്ചു; ബിജെപിക്ക് വോട്ടു ചോദിച്ച് വീട്ടിലേക്ക് വരരുതെന്ന് യുപി സമുദായ സംഘടനകള്‍

Google Oneindia Malayalam News

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളാണ് ഹിന്ദിയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉള്ളത്. തിരഞ്ഞെടുപ്പില്‍ യുപി പിടിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിലെത്താന്‍ സാധ്യത കൂടുതലാണ്. 2014 ല്‍ ബിജെപിയുടെ മികച്ച വിജയത്തില്‍ നിര്‍ണ്ണായകമായത് യുപിയില്‍ നേടിയ മികച്ച വിജയമായിരുന്നു. 80 ല്‍ 71 സീറ്റുകളില്‍ വിജയിക്കാന്‍ അന്ന് ബിജെപിക്കായി.

2019 ലും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ യുപിയിലെ മികച്ച വിജയം നിലനിര്‍ത്തേണ്ടത് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. എന്നാല്‍ വിശാല സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇപ്പോഴിതാ സമുദായ സംഘടനകളും പാര്‍ട്ടിക്ക് എതിരായി വന്നിരിക്കുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നടത്തുന്നത്

കോണ്‍ഗ്രസ് നടത്തുന്നത്

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. യുപിയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ അത് ഏറെ നിര്‍ണ്ണായകമാവുമെന്ന് കോണ്‍ഗ്രസ്സിനറിയാം.

വിശാല ഐക്യം

വിശാല ഐക്യം

ഈ സാഹചര്യത്തിലാണ് എന്തുവിലകൊടുത്തും പ്രതിപക്ഷ വിശാല ഐക്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് വിജയം നേടാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ്സിന് പുതിയ ഊര്‍ജ്ജമായി.

വെല്ലുവിളികള്‍ക്കിടെ

വെല്ലുവിളികള്‍ക്കിടെ

ഇത്തരത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ബിജെപിക്കെതിരായി സമുദായ സംഘടനകളും രംഗത്ത് വരുന്നത്. എ.എസ്.സി-എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികളാണ് സമുദായ സംഘടനകളെ ബിജെപിക്കെതിരാക്കിയത്.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

ഭേദഗതിയില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബ്രഹ്മണ്‍ മഹാസഭയുള്‍പ്പടേയുള്ള 38 സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്

ഇതിനെതിരെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്. ഈ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് സമുദായ സംഘടനകളുടെ ആവശ്യം.

ബിജെപി ചതിച്ചു

ബിജെപി ചതിച്ചു

രാജ്യത്തെ 85 ശതമാനങ്ങളെയും ബിജെപി ചതിച്ചു. അതിന്റെ പ്രത്യാഘാതം അവര്‍ നേരിടേണ്ടിവരും. ഇനി വോട്ടു ചോദിച്ച് അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വരേണ്ട ആവശ്യമില്ലെന്നും സമുദായ സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു.

ഗ്രാമത്തില്‍ പ്രവേശിച്ചാല്‍

ഗ്രാമത്തില്‍ പ്രവേശിച്ചാല്‍

യുപിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ടു ചോദിച്ച് ബിജെപിയും മന്ത്രിമാരും ഗ്രാമങ്ങളിലേക്ക് പ്രവേശിക്കരുതെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എതിര്‍പ്പ് മറികടന്ന് ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് മന്ത്രിമാരും നേതാക്കളും മാത്രമായിരിക്കും ഉത്തരാവദികള്‍ എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

കമ്മീഷന്‍

കമ്മീഷന്‍

ദലിത് കമ്മീഷന്‍, വനിതാ കമ്മീഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ പോലെ സവര്‍ണ്ണ കമ്മീഷനും വേണമെന്നും ബ്രാഹ്മിണ്‍ മഹാസഭാ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു.

പാര്‍ട്ടിയോട് ഇടഞ്ഞാല്‍

പാര്‍ട്ടിയോട് ഇടഞ്ഞാല്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോധന ചെയ്തുള്ള നിവേദനം സംഘടനകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ നിര്‍ണ്ണായ വോട്ടുബാങ്കുകളാണ് ഈ സമുദായങ്ങള്‍. അവര്‍ പാര്‍ട്ടിയോട് ഇടഞ്ഞാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതികൂലമായി ബാധിക്കും.

English summary
Don’t Come and Ask for Votes, Something Untoward May Happen: Upper Castes Warn BJP in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X