• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളം പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനും യോഗി ആദിത്യനാഥ് കർണാടകയിൽ കാലുകുത്തേണ്ടെന്ന് കോൺഗ്രസ്

  • By Desk

ബെംഗളൂരു: കള്ളങ്ങൾ പ്രചരിപ്പിക്കുവാനും കലാപങ്ങൾ സൃഷ്ടടിക്കാനും ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യന്ത്രിയുമായ യോഗി ആദിത്യനാഥ് കർണാടകയിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു. ഉത്തര്‌പ്രദേശിലെ ഉപ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയത്തെ മുൻനിർത്തി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വികസസനത്തെ കുറിച്ചും ക്ഷേമത്തെ കുറിച്ചും സംസാരിക്കാനാണെങ്കിൽ അദ്ദേഹത്തെ കർണാടകയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ബിജെപി നതാക്കളായ ശോഭ കരന്ദ്‌ലാജ്, അനന്ത്കുമാര്‍ ഹെഡ്‌ഗെ, സിടി രവി എന്നിവർ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും ജാതിയുടെ പേരിൽ വേർതിരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലിങ്കായത്ത് വിഭാഗത്തെ പ്രത്യേക മതമാക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കർണാടകയിലെ ജാതി തിരിച്ചുള്ള സെൻസസ് റിപ്പോർട്ട് പുറത്ത് വന്നു.

പ്രബല ജാതി സമുദായങ്ങൾ കുറഞ്ഞു

പ്രബല ജാതി സമുദായങ്ങൾ കുറഞ്ഞു

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർവ്വെ പുറത്ത് വന്നിരിക്കുന്നത്. കര്‍ണാടകയിലെ പ്രബല ജാതി സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായാണ് സർവ്വെ റിപ്പോർട്ട് ചെയ്യുന്നത്. 'സോഷ്യോ ഇക്കണോമിക് സർവ്വെ' എന്ന് പേരിട്ടിരിക്കുന്ന സർവ്വെ ന്യൂസ് 18നാണ് പുറത്തുവിട്ടത്. ഒബിസി വിഭാഗത്തില്‍ കുറുബ സമുദായം മാത്രമായി 7 ശതമാനമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്കിയുള്ള ഒ.ബി.സി 16%, ബ്രാഹ്മണര്‍ 3%, ക്രിസ്ത്യാനികള്‍ 3%, ബുദ്ധ, ജൈന വിഭാഗങ്ങള്‍ 2%, ബാക്കിയുള്ളവ 4% എന്നിങ്ങനെയാണ് കണക്കുകളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സംസ്ഥാനത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണിതെന്ന് കര്‍ണാടക ബിജെപി ആരോപിക്കുന്നത്.

കർണാടക പിടിക്കാനൊരുങ്ങി ബിജെപി

കർണാടക പിടിക്കാനൊരുങ്ങി ബിജെപി

തൃപുരയിലെ വിജയത്തിന് ശേഷം കർണാടകയും കേരളവുമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കർമാടക പിടിക്കാനുള്ള കഠിന പ്രയത്നത്തിൽ തന്നെയാണ് ബിജെപി. വിട്ടുകൊടുക്കാതിരിക്കാൻ കോൺഗ്രസും നന്നായി ശ്രമിക്കുന്നുണ്ട്. ത്രിപുര അട്ടിമറി വിജയവും മേഘാലയത്തിലെ ഭരണചക്രം കൈപ്പിടിയിലൊതുക്കാനായതും കൈമുതലാക്കി കർണ്ണാടക പിടിച്ചടക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയിരിക്കെ ആന്ധ്രയിൽ ടിഡിപിയുമായി ഇടഞ്ഞത് ബിജെപിയ്ക്ക് വിനയായിട്ടുണ്ട്. കർണാടകയിലെ ബെല്ലാരി, കോളാർ, കൽബുർഗി, ബിഡാർ എന്നിവിടങ്ങളിലാണ് ആന്ധ്രാക്കാരായിട്ടുള്ള വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്. നിലവിലെ സാഹചര്യത്തിൽ ടിഡിപിയുമായി ചേർന്ന് തെലുങ്ക് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ടിഡിപി വിഷയം കർണാടകയെയും ബാധിക്കും

ടിഡിപി വിഷയം കർണാടകയെയും ബാധിക്കും

ടിഡിപിക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ കർണാടകയിവെ വോട്ടിങ്ങ് ശതമാനത്തിൽ നല്ല ഇടിവ് സംഭവിച്ചേക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാൽ ടിഡിപിക്ക് മുന്നിൽ കീഴടങ്ങേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കർണ്ണാടകയിൽ ടിഡിപി സഹായമില്ലാതെ തന്നെ പ്രചാരണങ്ങളുമായി മുന്നോട്ടുപോവാൻ കർണ്ണാടക ബിജെപി നേതൃത്വത്തിന് അമിത് ഷാ നി‌ർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കർണ്ണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെക്കുമ്പോൾ ചെറുവോട്ടുകൾ പോലും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിലാണ് ബിജെപി യുടെ പ്രചാരണ പ്രവർത്തനങ്ങൾ. തെലുങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും ബിജെപി നേതാക്കളെ കർണാടകയിലേക്ക് എത്തിച്ച് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

എങ്ങിനെയും ഭരണം പിടിക്കുക

എങ്ങിനെയും ഭരണം പിടിക്കുക

പ്രത്യേക പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ കയറിയ ചന്ദ്രബാബു നായിഡുവിന് ഇതിന് കഴിയാതെ വന്നതോടെ ആന്ധ്രയിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് നേരിടുന്നത്. ഇതു മറികടക്കാനാണ് എൻ.ഡി.എ സഖ്യത്തിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കർണാടക തിരഞ്ഞെടുപ്പ് കവിയുന്നതുവരെ ടിഡിപിയെ പിണക്കില്ലെന്ന് തന്നെ കരുതാം. കർണ്ണാടക മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ബിജെപി ക്ക് എങ്ങനെയും ഭരണം പിടിച്ചടക്കുകയാണ് ലക്ഷ്യം. കർണാടക സൂപ്പർ സ്റ്റാര് ഉപേന്ദ്രയേയും ബിജെപി വലവീശിപിടിക്കാനുള്ള ശ്രമത്തിലാണ്.

English summary
KPCC working president Dinesh Gundu Rao on Thursday asked Uttar Pradesh Chief Minister Yogi Adityanath not to visit Karnataka only to narrate lies as his party has bitten the dust in the by-election. "The BJP has been defeated in the Uttar Pradesh by-elections. Hence, Adityanath need not come to Karnataka to narrate lies and raking up communal issues. However, he is welcome to visit the state for discussions on development and welfare," Rao said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X