കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്ഭുതങ്ങള്‍ കാണിക്കാനല്ല യുപിയില്‍ വന്നത്, ഒറ്റരാത്രി കൊണ്ട് അത് പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ തന്നെ കാണാന്‍ വന്ന പ്രവര്‍ത്തകരെ അമ്പരിപ്പിച്ച് പ്രിയങ്കാ ഗാന്ധി. അവര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്. അതേസമയം പ്രിയങ്ക യുപിയിലെ രാഷ്ട്രീയം മാറ്റി മറിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന മറുപടിയാണ് അവര്‍ നല്‍കിയത്. പ്രവര്‍ത്തനം ഏതൊക്കെ തരത്തിലാവണമെന്ന നിര്‍ദേശവും അവര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.

പെട്ടെന്നുള്ള മാറ്റം താന്‍ വന്നത് കൊണ്ടുണ്ടാവില്ലെന്നാണ് പ്രിയങ്ക അഭിപ്രായപ്പെട്ടത്. അതേസമയം പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടും പ്രിയങ്കയ്ക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കര്‍ശന നിര്‍ദേശങ്ങളും പ്രിയങ്കയില്‍ നിന്നുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വരെ പ്രത്യേക സമിതിയും ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം.

പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

ബുന്ധേല്‍ഖണ്ഡ് മേഖലയിലെ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുള്ളവരെയാണ് പ്രിയങ്ക കണ്ടത്. ഹാമിര്‍പൂര്‍, ജലോന്‍, ജാന്‍സി എന്നിവയാണ് മണ്ഡലങ്ങള്‍. നിര്‍ണായകമാണ് ഈ സീറ്റുകള്‍. പ്രിയങ്ക വന്നത് കൊണ്ട് യുപിയില്‍ കോണ്‍ഗ്രസ് അദ്ഭുതം കാണിക്കില്ല. ഒറ്റയ്ക്ക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും എനിക്കാവില്ല. പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നത് ശക്തമാക്കിയാല്‍ മാത്രമേ പാര്‍ട്ടി വിജയിക്കുവെന്നാണ് പ്രിയങ്ക പറഞ്ഞത്.

ബൂത്ത് തല പ്രവര്‍ത്തനം

ബൂത്ത് തല പ്രവര്‍ത്തനം

സംസ്ഥാനത്ത് ബൂത്ത് തല പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്. വളരെ ശക്തമായ മുന്നേറ്റമാണ് പാര്‍ട്ടി നടത്തേണ്ടത്. അതേസമയം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് തനിക്കറിയാം. അവര്‍ക്ക് പുറത്ത് പോകാമെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ട്ടിയാണ് വലുത്. യുപിയില്‍ കോണ്‍ഗ്രസിനുള്ള ലക്ഷ്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

പ്രവര്‍ത്തകരുടെ പിന്തുണ

പ്രവര്‍ത്തകരുടെ പിന്തുണ

പ്രിയങ്കയ്ക്ക് ഏറ്റവുമധികം പിന്തുണ ലഭിച്ചത് ബുന്ധേല്‍ഖണ്ഡില്‍ നിന്നാണ്. ഇന്ദിരാ ഗാന്ധിയെ കാണുന്നത് പോലെയാണ് പ്രിയങ്കയെ കാണുന്നതെന്ന് ഇവര്‍ പ്രിയങ്കയുമായുള്ള യോഗത്തില്‍ വ്യക്തമാക്കി. റാണി ലക്ഷ്മി ഭായിയുടെ പ്രതിമയും ഇവര്‍ പ്രിയങ്കയ്ക്ക് സമ്മാനം നല്‍കിയിട്ടുണ്ട്. ഇത്തവണ ജാന്‍സിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന സൂചനയും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതിനുള്ള മുന്നൊരുക്കമാണ് ഇതെന്ന് സൂചനയുണ്ട്.

ഇന്ദിരയുടെ തുടക്കം

ഇന്ദിരയുടെ തുടക്കം

ഇന്ദിരാ ഗാന്ധി മണ്ഡലപര്യടനം മുമ്പ് ആരംഭിച്ചിരുന്നത് ബുന്ധേല്‍ഖണ്ഡില്‍ നിന്നാണ്. അതുപോലെ തന്നെയാണ് പ്രിയങ്കയും മണ്ഡലപര്യടനം ആരംഭിക്കുന്നതെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. ബൂത്ത് തല പ്രവര്‍ത്തകര്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടതും ഇത് തന്നെയാണ്. പാര്‍ട്ടിയുടെ ആദ്യ ഗ്രാമസഭ ബുന്ധേല്‍ഖണ്ഡില്‍ ചേരാനാണ് പ്രിയങ്കയുടെ പ്ലാന്‍. ഇതുവഴി ഗ്രാമീണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും പ്രിയങ്കയ്ക്ക് സാധിക്കും.

ബുന്ധേല്‍ഖണ്ഡിന്റെ പ്രാധാന്യം

ബുന്ധേല്‍ഖണ്ഡിന്റെ പ്രാധാന്യം

ബുന്ധേല്‍ഖണ്ഡിലെത്തുന്നതിന് മുമ്പ് മണ്ഡലത്തെ കുറിച്ച് കൃത്യമായി പഠിച്ചാണ് പ്രിയങ്ക എത്തിയത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുപോലെ സ്വാധീനം ചെലുത്തുന്ന മേഖലയാണിത്. 19 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്‌സഭാ മണ്ഡലങ്ങളുമാണ് ഇവിടുള്ളത്. ജാന്‍സി-ലളിത്പൂര്‍, ജലോന്‍, ബാന്ദ, ഹാമിര്‍പൂര്‍ എന്നിവയാണ് ലോക്‌സഭാ മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ അത് പല മേഖലകളെയും സ്വാധീനിക്കാന്‍ സാധിക്കും. ഇതാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

തെലങ്കാനയില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്... സിപിഎമ്മും സിപിഐയും സഖ്യത്തില്‍തെലങ്കാനയില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്... സിപിഎമ്മും സിപിഐയും സഖ്യത്തില്‍

English summary
dont expect miracles from me says priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X