കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചത് എന്തിനാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഒറ്റരാത്രി കൊണ്ട് സംസ്ഥാനത്ത് വിപ്ലവമുണ്ടാക്കാനല്ല, പ്രിയങ്കയുടെ വരവെന്ന് രാഹുല്‍ പറഞ്ഞു. അതിന് പിന്നില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനുള്ള പല ലക്ഷ്യങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പൊളിറ്റിക്കല്‍ ഗെയിമിനാണ് രാഹുല്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

അതില്‍ ബിജെപിയെ മാത്രമല്ല മൊത്തം പാര്‍ട്ടികളെയും ലക്ഷ്യമിട്ടുള്ള ഒരു ഗെയിം ചേഞ്ചറാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. വിശാലാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് അടുത്ത പത്ത് വര്‍ഷം മുന്നില്‍ കണ്ടുള്ള മൈന്‍ഡ് ഗെയിമാണ് കളിക്കുന്നതെന്ന് പറയാം. ഇത് വിജയം കണ്ടാല്‍ നേതാവെന്ന നിലയില്‍ രാഹുലിന് പുതിയൊരു മേല്‍വിലാസം അഖിലേന്ത്യാ തലത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി എവിടെ നിന്ന് തുടങ്ങണമെന്ന് രാഹുല്‍ നേരത്തെ തന്നെ പ്ലാന്‍ തയ്യാറാക്കിയിരുന്നു.

പ്രിയങ്കയുടെ നിയമനം

പ്രിയങ്കയുടെ നിയമനം

പ്രിയങ്കയുടെ വരവിനെ തുടര്‍ന്ന് രാഹുല്‍ നിരന്തരം കേട്ട് കൊണ്ടിരിക്കുന്ന ചോദ്യത്തിനാണ് ഇപ്പോല്‍ അദ്ദേഹം ഉത്തരം നല്‍കിയിരിക്കുന്നത്. പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും രണ്ട് മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം. രാഷ്ട്രീയത്തില്‍ അത് സാധ്യമല്ലെന്നും അറിയാം. അതുകൊണ്ട് തന്നെ യാതൊരു സമ്മര്‍ദവും അവര്‍ക്ക് നല്‍കിയിട്ടില്ല. പക്ഷേ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ യുപിയില്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

പ്രിയങ്കയെ നിയമിച്ചതിലൂടെ എട്ട് സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിച്ചേക്കാം. പക്ഷേ അതൊന്നും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നില്ല. പകരം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യമുണ്ടാകും. എന്നാല്‍ അത് കാര്യമാക്കാതെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. എസ്പി ബിഎസ്പി സഖ്യം ദീര്‍ഘകാലം നിലനില്‍ക്കുമോ എന്ന സംശയവും രാഹുല്‍ ഉന്നയിക്കുന്നുണ്ട്.

എന്തുകൊണ്ട് ഉത്തര്‍പ്രദേശ്

എന്തുകൊണ്ട് ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ് നിയമസഭയില്‍ 403 സീറ്റാണ് ഉള്ളത്. ഇതില്‍ 202 സീറ്റ് കിട്ടുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 325 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് വെറും ഏഴ് സീറ്റാണ് ലഭിച്ചത്. ഇവിടെ നിന്നൊരു കുതിപ്പാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. 47 സീറ്റില്‍ നിന്നാണ് ബിജെപി 311 സീറ്റിലേക്ക് കുതിച്ചത്. ഇതിന് പ്രിയങ്കയുടെ പ്രവര്‍ത്തനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും വലിയ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ അത് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കും.

പ്രാദേശിക പാര്‍ട്ടികളെ മുക്കും

പ്രാദേശിക പാര്‍ട്ടികളെ മുക്കും

എന്‍ഡിഎയില്‍ വലിയ കക്ഷികള്‍ അധികമില്ല. ഇത് ബിജെപി വലിയ ശക്തിയായത് കൊണ്ടാണ്. ഇതേ രീതി തന്നെയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. എന്തെങ്കിലും സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റാനാണ് രാഹുലിന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ പോരാട്ടം പ്രാദേശിക കക്ഷികളുമായി മാത്രമാകും. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഉണ്ടായിരുന്ന സംഘടനാ സംവിധാനം അതിനായിട്ടാണ് രാഹുല്‍ ഉണ്ടാക്കുന്നത്. പ്രമുഖ നേതാക്കളെ ഓരോ സംസ്ഥാനത്തും നിര്‍ത്തുന്നതിലൂടെ ഭരണം നേടുന്ന തരത്തിലേക്ക് വളരുകയും, അതുവഴി ലോക്‌സഭയിലെ വിജയം എളുപ്പമാകുകയും ചെയ്യുമെന്ന് രാഹുല്‍ വിലയിരുത്തുന്നു.

വിജയം മാത്രം

വിജയം മാത്രം

പ്രിയങ്കയ്ക്ക് യുപിയിലെ വിഭാഗീയത മാറ്റാനുള്ള നിര്‍ദേശമാണ് ആദ്യം ലഭിച്ചത്. പാര്‍ട്ടിയുടെ കെട്ടുറപ്പുള്ളതാക്കി മാറ്റിയാലേ വിജയം ലഭിക്കൂ. മറ്റൊന്ന് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പാണ്. രണ്ട് തവണ മത്സരിച്ചിട്ടും വിജയിക്കാത്തവര്‍ക്ക് പകരം പുതുമുഖങ്ങളെ ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളാക്കാനാണ് നിര്‍ദേശം. അതേസമയം മിഷന്‍ 202 എന്ന ഫോര്‍മുലയാണ് പ്രിയങ്ക പരീക്ഷിക്കുന്നത്. മായാവതിയെയും അഖിലേഷ് യാദവിനെയും പ്രതിരോധത്തിലാക്കാനാണ് ആദ്യ നീക്കം.

പുതിയ ഫോര്‍മുല

പുതിയ ഫോര്‍മുല

സംസ്ഥാനങ്ങളിലെ ഫോര്‍മുലകള്‍ ദേശീയ തലത്തില്‍ ഉപയോഗിക്കരുതെന്ന് കൃത്യമായ നിര്‍ദേശമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. പിന്നോക്ക സംസ്ഥാനങ്ങളില്‍ മിനിമം വേതനം, കാര്‍ഷിക വായ്പ തുടങ്ങിയ കാര്യങ്ങള്‍ ശക്തമായ പ്രചാരണ വിഷയമാക്കണമെന്നും, നഗരകേന്ദ്രീകൃതമായ സംസ്ഥാനങ്ങളില്‍ പുതുക്കിയ ജിഎസ്ടി നിരക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനവും, യുവാക്കളുടെ തൊഴില്‍ ഇല്ലായ്മയും ഉയര്‍ത്തണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. മോദിയുടെ കീഴില്‍ എല്ലാ വിഭാഗത്തിനും എന്ത് ലഭിച്ചു എന്ന പ്രചാരണത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ദുരിതത്തിലായ വിഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള പ്രചാരണവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

കോണ്‍ഗ്രസിലെ ആര്‍എസ്എസുകാര്‍

കോണ്‍ഗ്രസിലെ ആര്‍എസ്എസുകാര്‍

രാഹുലിന്റെ നിര്‍ണായക തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് ചോരുന്നതായി പരാതിയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ ഉണ്ടെന്നാണ് രാഹുല്‍ തന്നെ പറയുന്നത്. അത്തരക്കാരെ പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് നിര്‍ദേശം. കര്‍ശന നടപടിയെടുക്കാനും രാഹുല്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സുപ്രധാന കക്ഷികളെയും ലക്ഷ്യമിട്ട് ഒരു ബദല്‍ നിര്‍ദേശം തയ്യാറാക്കാനാണ് രാഹുലിന്റെ അടുത്ത ലക്ഷ്യം. ഇവരുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ ജയസാധ്യത വര്‍ധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

യോഗി ആദിത്യനാഥിനെ പോലെയായി കമല്‍നാഥ്; പശുവധത്തില്‍ ദേശസുരക്ഷാ കേസ്, രൂക്ഷവിമര്‍ശനവുമായി എഎ റഹീംയോഗി ആദിത്യനാഥിനെ പോലെയായി കമല്‍നാഥ്; പശുവധത്തില്‍ ദേശസുരക്ഷാ കേസ്, രൂക്ഷവിമര്‍ശനവുമായി എഎ റഹീം

കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി.... രാഘവനും സുധാകരനും മത്സരിക്കും!!കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി.... രാഘവനും സുധാകരനും മത്സരിക്കും!!

English summary
dont expect miracles from priyanka says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X