കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് സിനിമയ്ക്ക് പിന്തുണയുമായി കബാലി സംവിധായകൻ; ബിജെപിയുടെ ഭീഷണിയെ ഭയപ്പെടരുതെന്ന് പാ രഞ്ജിത്ത്

Google Oneindia Malayalam News

ചെന്നൈ: ബിജെപിയെ ഭീഷണിയെ ഭയപ്പെടേണ്ടതില്ലെന്ന് കബാലി സംവിധായകൻ പാ രഞ്ജിത്ത്. വിജിയ് യുടെ പുതിയ ചിത്രമായ മെര്‍സലില്‍ നിന്നും മോഡി സര്‍ക്കാറിനെതിരെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. മെര്‍സല്‍ സിനിമയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ടെന്നും ചിത്രത്തില്‍നിന്ന് ആ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ്, ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴരസി സൗന്ദര്‍രാജ് തുടങ്ങി നിരവധി നേതാക്കള്‍ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു.

സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസനസർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന

എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിക്കുന്നത്.

ആശുപത്രിയിലെ കുട്ടികളുടെ മരണം

ആശുപത്രിയിലെ കുട്ടികളുടെ മരണം

ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്.

ഡിജിറ്റൽ ഇന്ത്യക്കും വിമർശനം

ഡിജിറ്റൽ ഇന്ത്യക്കും വിമർശനം

മോദി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ കാംമ്പയിനെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്. ഈ രംഗങ്ങളൊക്കെയാണ് സിനിമക്കെതിരെ തിരിയാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.

രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്ത്രം?

രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്ത്രം?

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് ഈ പരിഹാസങ്ങളെല്ലാം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

നല്ല പിന്തുണ

നല്ല പിന്തുണ

സിനിമയ്ക്ക് പിന്തുണയുമായാണ് സുപ്പർ സ്റ്റാർ രജനീകാന്തിന്റെ കബാലി ചിത്രത്തിന്റെ സംവിധായകൻ പാ രഞ്ജിത്ത് രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു.

English summary
Don't fear about BJP says Pa Ranjith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X