കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, എംഎൽഎയുടെ ഉപദേശം!

  • By Desk
Google Oneindia Malayalam News

ഗുന: പെൺകുട്ടികളും ആൺ സുഹൃത്തുക്കളും സൗഹൃദം വേണ്ടെന്ന് ബിജെപി എംഎൽഎ. ബിജെപി എംഎല്‍എ പന്നലാല്‍ ശഖ്യയാണ് വിവാദ പരാമർശം നടത്തിയത്. ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കുന്നത് നിര്‍ത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുമെന്നും ഗുണ ഗവണ്‍മെന്റ് കോളജില്‍ നടന്ന പരിപാടിക്കിടെ ശഖ്യ പറഞ്ഞു.

അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ നിന്ന് നടത്തിയതിനെ തുടര്‍ന്ന് വിരാട് കൊഹ്‌ലിയുടെ ദേശസ്‌നേഹം ചോദ്യം ചെയ്ത് പന്നലാല്‍ ശഖ്യ വിവാദമുണ്ടാക്കിയിരുന്നു. ഇവിടെ നിന്ന് പണം സമ്പാദിച്ചിട്ട് അവിടെ ബില്ല്യണ്‍ ചെലവാക്കിയ കൊഹ്‌ലി രാജ്യത്തെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു പന്നലാലിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമർസവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Love

ആണ്‍കുട്ടികള്‍ പശ്ചാത്യ സംസ്‌കാരം അനുകരിച്ച് ഗേള്‍ഫ്രണ്ട്‌സിനെ ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പ്രസംഗിച്ചു. അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതും പശ്ചാത്യ സംസ്‌കാരമാണെന്ന് എംഎല്‍എ പറഞ്ഞു. ഇന്ത്യന്‍ തത്വത്തില്‍ വനിതകള്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ്. നമ്മള്‍ നാല് തവണ വനിതാ ദിനം ആഘോഷിക്കാറുണ്ട്. നമ്മള്‍ നാല് തവണ അവരെ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ വർധിച്ചുവരുന്ന സ്ത്രീപീഢനങ്ങളെ കുറിച്ച് എന്നോട് ഒരു ടിവി ചാനൽ അഭിപ്രായം ചോദിച്ചിരുന്നു. അവരോടും ഇക്കാര്യം തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Local BJP MLA Pannalal Shakya has advice for girls — do not make boyfriends and all will be well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X