കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ഹിന്ദുത്വം ആര്‍ക്ക് മുന്നിലും തെളിയിക്കേണ്ട കാര്യമില്ല.... രാജ് താക്കറെയെ പരിഹസിച്ച് ഉദ്ധവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും തമ്മിലുള്ള പോര് ശക്തമാകുന്നു. നേരത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് രാജ് താക്കറെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ഉദ്ധവ് താക്കറെ നല്‍കിയിരിക്കുകയാണ്. എന്റെ ഹിന്ദുത്വം ആര്‍ക്ക് മുന്നിലും തെളിയിക്കേണ്ട കാര്യമില്ല. അത് ബാല്‍ താക്കറെയുടെ ഹിന്ദുത്വമാണ്. അതില്‍ കലര്‍പ്പില്ലെന്നും ഉദ്ധവ് പറഞ്ഞു.

1

ഞാന്‍ എന്റെ പാര്‍ട്ടിയുടെ കൊടിയോ അല്ലെങ്കില്‍ ഞാനോ മാറാറില്ല. ലോകത്തിന് മുഴുവന്‍ അറിയാം, എന്റെ ഹിന്ദുത്വമെന്താണെന്ന്-ഉദ്ധവ് പറഞ്ഞു. നേരത്തെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാജ് താക്കറെയുടെ റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ശിവസേനയ്ക്ക് കനത്ത വെല്ലുവിളിയാണ് ഇവര്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം ചേര്‍ന്നെങ്കിലും ശിവസേന ഹിന്ദുത്വ ആശയങ്ങള്‍ കൈവിട്ടിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു. ശിവസേന ഇപ്പോഴും ഹിന്ദുത്വ പാര്‍ട്ടിയാണ്. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയുടെ വികസനമാണ് വളരെ പ്രധാനമെന്നും ഉദ്ധവ് വ്യക്തമാക്കി.

സഖ്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മികച്ച പ്രവര്‍ത്തനമാണ് മഹാവികാസ് അഗാഡി കാഴ്ച്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സഹായവും പത്ത് രൂപയ്ക്ക് ഭക്ഷണവും നല്‍കാനുള്ള നീക്കം സര്‍ക്കാരിന്റെ നേട്ടമാണെന്നും ഷിന്‍ഡെ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള കാര്യങ്ങള്‍ ശിവസേനയാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റെടുക്കുകയാണെന്നും ഷിന്‍ഡെ പറഞ്ഞു.

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

English summary
dont have to prove my hindutva says uddhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X