കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഹിന്ദു...? കേന്ദ്ര സര്‍ക്കാരിന് പോലും അറിയില്ല!!!

Google Oneindia Malayalam News

ദില്ലി: ഹിന്ദു മതം സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും ഏറെയുണ്ട്. ഹിന്ദു മതം എന്നത് മറ്റ് മതങ്ങള്‍ പോലെയുള്ള ഒന്നല്ലെന്നും ഒരു പാട് സംസ്‌കാരങ്ങളുടേയും വിശ്വാസങ്ങളുടേയും ഒരു കൂട്ടായ്മയാണെന്നും വാദിയ്ക്കുന്നവരുണ്ട്.

സിന്ധു നദീതീരത്ത് താമസിച്ചിരുന്നവരെ പേര്‍ഷ്യക്കാര്‍ വിളിച്ചതാണ് ഹിന്ദു എന്നും ചില വാദങ്ങളുണ്ട്. എന്നാല്‍ ഹിന്ദു എന്നത് ഒരു മതം തന്നെയാണ് എന്ന് വാദിയ്ക്കുന്നവരാണ് അധികവും. ഹിന്ദു മതത്തിന്റെ പേരില്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ ഉണ്ട്. മതത്തിന്റെ പേരില്‍ ഏറെ കലാപങ്ങളും ഉണ്ടായിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എന്താണ് ഹിന്ദു മതം എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ പലര്‍ക്കും പറ്റില്ല. അതുതന്നെയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പറ്റിയത്. ഹിന്ദുവിന്റെ നിര്‍വ്വചനം ചോദിച്ചപ്പോള്‍ കൈമലര്‍ത്തേണ്ടി വന്നു!!!

വിവരാവകാശ നിയമം

വിവരാവകാശ നിയമം

വിവരാവകാശ നിയമ പ്രകാരം മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ ആണ് ഹിന്ദുവിന്റെ നിര്‍വ്വചനം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനായിരുന്നു അപേക്ഷ നല്‍കിയത്.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍

ഭരണഘടനയുടെ അടിസ്ഥാനത്തില്‍

ഇന്ത്യന്‍ ഭരണഘടനയുടേയും നിയമ വ്യവസ്ഥയുടേയും അടിസ്ഥാനത്തില്‍ എന്താണ് ഹിന്ദുവിന്റെ അര്‍ത്ഥവും നിര്‍വ്വചനവും എന്നായിരുന്നത്രെ ചോദ്യം.

 ഒരു ഇന്‍ഫര്‍മേഷനും ഇല്ല

ഒരു ഇന്‍ഫര്‍മേഷനും ഇല്ല

ചോദ്യം സംബന്ധിച്ച് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു വിവരവും ഇല്ല എന്നായിരുന്നു തനിയ്ക്ക് കിട്ടിയ മറുപടിയെന്ന് ചന്ദ്രശേഖര്‍ പറയുന്നു.

ഹിന്ദുവിന്റെ നിര്‍വ്വചനം അറിയില്ലെങ്കില്‍

ഹിന്ദുവിന്റെ നിര്‍വ്വചനം അറിയില്ലെങ്കില്‍

ഹിന്ദു മതത്തിന്റെ നിര്‍വ്വചനം പോലും സര്‍ക്കാരിന് അറിയില്ലെങ്കില്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് സംവരണവും ഹിന്ദു വിവാഹ നിയമവും ഒക്കെ ഉണ്ടാക്കി വച്ചിരിയ്ക്കുന്നത് എന്നാണ് ചന്ദ്രശേഖറിന്റെ ചോദ്യം

ശരിയ്ക്കും നിര്‍വ്വചനം ഇല്ലേ?

ശരിയ്ക്കും നിര്‍വ്വചനം ഇല്ലേ?

കേന്ദ്ര ആഭ്യന്തര മന്ത്രത്തിന് ഹിന്ദുമതത്തിന്റെ നിര്‍വ്വചനം അറിയാഞ്ഞിട്ടാണോ അതോ ശരിയ്ക്കും ഹിന്ദു മതത്തിന് നിര്‍വ്വചനം തന്നെ ഇല്ലേ?

 ഇന്ത്യയില്‍ ജീവിയ്ക്കുന്നവര്‍

ഇന്ത്യയില്‍ ജീവിയ്ക്കുന്നവര്‍

ഭാരതത്തില്‍ ജീവിയ്ക്കുന്നവര്‍ എന്ന രീതിയിലാണ് വിദേശികള്‍ ഇന്ത്യക്കാരെ ഹിന്ദു എന്ന് വിളിച്ചിരുന്നത് എന്ന് വിക്കി പീഡിയ മലയാളത്തില്‍ പറയുന്നുണ്ട്.

ഹിന്ദു ധര്‍മം

ഹിന്ദു ധര്‍മം

എന്നാല്‍ എന്താണ് ഹിന്ദു ധര്‍മം എന്നത് കൃത്യമായി വിശദീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

ബിജെപി ഭരിയ്ക്കുമ്പോള്‍

ബിജെപി ഭരിയ്ക്കുമ്പോള്‍

കേന്ദ്രം ഭരിയ്ക്കുന്നത് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആണല്ലോ. ഹിന്ദുക്കളുടെ പാര്‍ട്ടി എന്ന രീതിയിലാണല്ലോ ബിജെപി അറിയപ്പെടുന്നത്. എന്നിട്ടും ആഭ്യന്തര മന്ത്രാലയത്തിന് ആ ചോദ്യത്തിന് ഉത്തം നല്‍കാന്‍ കഴിയാതെ പോയതെന്താണെന്നാണ് ചിലരുടെ ചോദ്യം.

English summary
In reply to an RTI query by Neemuch, a resident of Chandrashekhar Gaur in Madhya Pradesh, the Union Home Ministry said it "does have any information" regarding the definition of 'Hindu', the most widely practiced religion in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X