170 എംഎല്‍എയോ? ശിവസേനയെ തള്ളി ശരദ് പവാര്‍, ഒന്നും അറിയില്ല, കണക്ക് പറഞ്ഞവരോട് ചോദിക്കൂ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നും ഉടന്‍ തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന അവകാശപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അത്തരത്തിലൊരു കണക്കും അറിയില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പവാര്‍.

288 അംഗ നിയമസഭയില്‍ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ശിവസേന എംപി സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അവകാശവാദം ഉന്നയിച്ചവരോട് തന്നെ ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതാകും നല്ലതെന്ന് പവാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് സോണിയാ ഗാന്ധിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തിരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഇരു നേതൃത്വങ്ങളും അറിയിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയായില്ലെന്ന് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഉണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി താന്‍ സോണിയയുമായി പങ്കുവെച്ചു. മറ്റ് പല വിഷയങ്ങളാണ് തങ്ങള്‍ സംസാരിച്ചതെന്നും പവാര്‍ പറഞ്ഞു. ഇപ്പോള്‍ ഒരു നിലപാട് എടുക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ശിവസേന സഖ്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും പവാര്‍ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തന്നെ ശിവസേന സഖ്യം സംബന്ധിച്ച് ശരദ് പവാര്‍ 'യു ടേണ്‍' എടുത്തിരുന്നു. ശിവസേനയും ബിജെപിയുമായി സഖ്യത്തില്‍ മരിച്ചത്. സര്‍ക്കാര്‍ രൂപീകരണം അവരുടെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസും എന്‍സിപിയുമാണ് സഖ്യത്തില്‍ മത്സരിച്ചതെന്നുമായിരുന്നു പവാര്‍ പറഞ്ഞത്.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications