കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന ഒരാളെയും ഗ്രാമത്തിലേക്ക് കയറ്റരുത്, ഞെട്ടിച്ച് എസ്പി നേതാവ്!!

Google Oneindia Malayalam News

ലഖ്‌നൗ: കര്‍ഷകരോട് പുതിയ പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി. തന്റെ മണ്ഡലമായ ബന്‍സിതില്‍ കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ പോലും കയറാന്‍ അനുവദിക്കരുതെന്ന് ചൗധരി ആവശ്യപ്പെട്ടു. കര്‍ഷകരോട് ഇതിനായി മുന്നിട്ടിറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക നിയമത്തിനെതിരെ ദില്ലിയില്‍ കര്‍ഷകര്‍ വമ്പന്‍ പ്രക്ഷോഭത്തിലാണ്. സമാജ് വാദി പാര്‍ട്ടി ഈ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്. അതിനിടയിലാണ് എല്ലാ രാഷ്ട്രീയ നേതാക്കളെയും അമ്പരിപ്പിച്ച പ്രസ്താവന ചൗധരി നടത്തിയത്.

1

യുപിയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് രാം ഗോവിന്ദ് ചൗധരി. ബിസൗലി ഗ്രാമത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സമരം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ ചൗധരി ആവശ്യപ്പെട്ടത്. യുപിയില്‍ നിന്നുള്ളത് അടക്കം നിരവധി കര്‍ഷകരാണ് ദില്ലിയില്‍ പ്രക്ഷോഭം നടത്തുന്നത്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം. അഞ്ച് വട്ടം കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നു. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. യുപിയിലെ പല ഭാഗത്തും എസ്പി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്ന നേതാക്കളെ രാം രാം, പ്രണാമം, ദുവ സലാം വിളികളോടെയല്ല സ്വീകരിക്കേണ്ടത്. അവരെ ഒരിക്കലും കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളില്‍ കയറാന്‍ പോലും അനുവദിക്കരുത്. അവരെ എല്ലാം അര്‍ത്ഥത്തിലും അവഗണിക്കണം. അത്തരക്കാര്‍ക്ക് വെള്ളവും ഹുക്കയും നല്‍കുന്നത് നിര്‍ത്തണം. നമ്മുടെ ഗ്രാമങ്ങളില്‍ അവരെ കയറാന്‍ പോലും സമ്മതിക്കരുതെന്നും രാം ഗോവിന്ദ് ചൗധരി പറഞ്ഞു. അതേസമയം എസ്പി ഈ പ്രസ്താവനയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനാണ് അഖിലേഷ് യാദവ് നിര്‍ദേശിച്ചത്.

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. താങ്ങുവില നിയമം തന്നെ അതില്‍ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്. എന്നാല്‍ താങ്ങുവില ഉറപ്പാക്കുമെന്നും, കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഈ നിയമം കൊണ്ട് ലഭിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. ആറാം വട്ട ചര്‍ച്ചകള്‍ അടുത്ത ദിവസം നടക്കുന്നുണ്ട്. അതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് കര്‍ഷകര്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നില്ല.

English summary
dont let leaders who supports farm law enter your villages says sp leader to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X