കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി തിരിച്ചറിയല്‍ കാര്‍ഡില്ലാതെ നോട്ട് മാറി വാങ്ങാം; ബുധനാഴ്ച മുതല്‍ മഷി പുരട്ടി തുടങ്ങും

ആര്‍ബിഐയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഫോട്ടോ സ്റ്റാറ്റ് കടകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കേണ്ട ആവശ്യം വരുന്നില്ല.

  • By Akshay
Google Oneindia Malayalam News

ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ മാറി എടുക്കുന്നതിന് ഇനി ബാങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ നോട്ട് മാറുന്നതിന് ഐഡി കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് കാണിക്കേണ്ടതുണ്ട്. പണം മാറ്റുന്നതിലൂടെ അപ്ലിക്കേഷനിലൂടെ തിരിച്ചറിയല്‍ രേഖകളിലെ നമ്പര്‍ ബാങ്കിന് ലഭിക്കുന്നുണ്ട് അതിനാല്‍ തന്നെ കോപ്പികള്‍ ആവശ്യമില്ല.

ആര്‍ബിഐയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഫോട്ടോ സ്റ്റാറ്റ് കടകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കേണ്ട ആവശ്യം വരുന്നില്ല. എല്ലാ ബാങ്കുകളിലും ഫോട്ടോ കോപ്പികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കാറുള്ളത്. അതേസമയം പണം മാറ്റി എടുക്കാന്‍ വരുടെ വിരലുകളില്‍ ബുധനാഴ്ച മുതല്‍സ മഷി പുരട്ടി തുടങ്ങും. എന്നാല്‍ അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട്് മാറുമ്പോള്‍ മഷി പുരട്ടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 സൗജന്യം

സൗജന്യം

നീണ്ട ക്യൂ നില്‍ക്കേണ്ടി വരുന്നതിനാല്‍ ചില ബാങ്കുകളില്‍ നിന്ന് ഫോട്ടോസ്റ്റാറ്റ് സേവനം സൗജന്യമായി നല്‍കിയിരുന്നു.

 തിരിച്ചറിയല്‍ രേഖകള്‍

തിരിച്ചറിയല്‍ രേഖകള്‍

കള്ളപ്പണം തടയുന്നതില്‍ തിരിച്ചറിയല്‍ രേഖകള്‍ അത്യാവശ്യവുമാണ്.

 നോട്ട് മാറ്റി എടുക്കല്‍

നോട്ട് മാറ്റി എടുക്കല്‍

പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നവരുടെ കൈയില്‍ മഷി അടയാളമിടാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി തുടങ്ങി.

 മഷി

മഷി

ചില സംസ്ഥാനങ്ങളില്‍ ഉപ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇടതുകൈയ്യില്‍ മഷി പുരട്ടുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതിനാലാണ് നോട്ടു മാറുമ്പോള്‍ വലതുകൈയ്യില്‍ മഷി പുരട്ടാനാണ് തീരുമാനം.

 അക്കൗണ്ടുള്ള ബ്രാഞ്ചില്‍

അക്കൗണ്ടുള്ള ബ്രാഞ്ചില്‍

അക്കൗണ്ടുളള ബ്രാഞ്ചില്‍ നിന്നും നോട്ടുകള്‍ മാറുന്ന ഇടപാടുകാരുടെ കൈയില്‍ മഷി പുരട്ടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

English summary
The Reserve Bank of India and head offices of most commercial banks have not asked banks to collect photocopies of customers' identities for exchange of old currency notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X