കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയെപ്പോലെ ഒരു അമ്മയെ ഞങ്ങള്‍ക്ക് വേണ്ട!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ മക്കളെപ്പോലെയായിരിക്കും. എന്നാല്‍ ജെ എന്‍ യുവിലെ കുട്ടികള്‍ക്ക് സ്മൃതി ഇറാനി അമ്മയെപ്പോലെ അല്ല. ഇങ്ങനെ ഒരു അമ്മ തങ്ങള്‍ക്ക് വേണ്ട എന്നാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്. രോഹിത് വെമുല, ജെ എന്‍ യു വിഷയങ്ങളില്‍ സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തന്നെ ഇവിടെ വിഷയം.

മോഹന്‍ലാല്‍, നവ്യാ നായര്‍, സ്മൃതി ഇറാനി.. ഈ മാസം മലയാളികള്‍ ഇട്ട 20 പൊങ്കാലകള്‍..മോഹന്‍ലാല്‍, നവ്യാ നായര്‍, സ്മൃതി ഇറാനി.. ഈ മാസം മലയാളികള്‍ ഇട്ട 20 പൊങ്കാലകള്‍..

ജെ എന്‍ യുവിലേത് രാഷ്ട്രീയ വിഷയമാണ്. സ്മൃതി ഇറാനിയുടെ എതിര്‍ ചേരിയിലാണ് ഞങ്ങള്‍ നില്‍ക്കുന്നത് - ഫെബ്രുവരി 9 ലെ വിവാദ പരിപാടിയുടെ പേരില്‍ പോലീസ് കേസെടുത്ത വിദ്യാര്‍ഥികളില്‍ ഒരാളായ അനന്ത് പ്രകാശ് നാരായണ്‍ പറഞ്ഞു. ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ് അനന്ത് പ്രകാശ് നാരായണ്‍. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി എന്ന് പറഞ്ഞ് കനത്ത പ്രതിഷേധമാണ് സ്മൃതി ഇറാനിക്കെതിരെ നടക്കുന്നത്.

smriti-irani

പാര്‍ലമെന്റ് പ്രസംഗത്തില്‍ സ്മൃതി ഇറാനി പറഞ്ഞതു നുണയാണെന്നന്ന് പറഞ്ഞ് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും മുന്‍പ് രംഗത്ത് വന്നിരുന്നു. ഇത് സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണെന്നാണ് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിതിന്റെ അമ്മ സ്മൃതി ഇറാനിക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി നേതാക്കളും സ്മൃതി ഇറാനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

രോഹിത് വെമുലയുടെ മൃതശരീരത്തെ ഉപയോഗിച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് സ്മൃതി ഇറാനി വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രസംഗിച്ചത്. ഡോക്ടറെ പോലും മൃതദേഹം പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും രോഹിത് വെമുലയെ രക്ഷിക്കാന്‍ പോലും ആരും ശ്രമം നടത്തിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞതാണ് വിവാദമായത്. ഇക്കാര്യം നിഷേധിച്ച് രോഹിതിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടറും രംഗത്ത് വന്നിരുന്നു.

English summary
Don't need mother like her: JNU students on Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X