അഴിമതി തടയാന്‍ സര്‍ക്കാരിന് പറ്റില്ലേ... എന്നാല്‍ നികുതിയും അടയ്‌ക്കേണ്ടെന്ന് കോടതി!!!
മുംബൈ: അഴിമതി രഹിത സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിയ്ക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... ഒരു അഴിമതി രഹിത സമൂഹത്തെ കുറിച്ചാണ് എല്ലാവരും സ്വപ്‌നം കാണുന്നത്.
കോടതികളുടെ കാര്യമാണ് കഷ്ടം. ഈ അഴിമതി കേസുകളെല്ലാം പരിഗണിയ്‌ക്കേണ്ടത് കോടതികളല്ലേ. അഴിമതി കേസുകളുടെ എണ്ണംക്രമാതീതമായി വര്‍ദ്ധിയ്ക്കുന്ന കാലത്ത് ഒരു ഹൈക്കോടതി ജഡ്ജി നടത്തിയ പരമാര്‍ശം ഞെട്ടിയ്ക്കുന്നതായിരുന്നു.

അഴിമതി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ നികുതി അടയ്ക്കരുതെന്നായിരുന്നു അത്. മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് ആണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. നികുതി അടയ്ക്കാതെ നിസ്സഹകരണ സമരം നടത്താനാണ് കോടതി ജനങ്ങള്‍ക്ക് നല്‍കിയ ഉപദേശം.
അഴിമതി സംബന്ധിച്ച് നികുതി ദായകരുടെ ആശങ്ക സര്‍ക്കാരും മറ്റ് അധികാര കേന്ദ്രങ്ങളും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കോടതിയുടെ നിരീക്ഷണം. ഒരുപാട് തലകളുള്ള ഒരു ഭീകര ജീവിയെന്നാണ് കോടതി അഴിമതിയെ വിശേഷിയ്ക്കുന്നത്. നികുതി ദായകര്‍ സര്‍ക്കാരിന് പണം നല്‍കുന്നത് അഴിമതി നടത്താനാണോ എന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications