Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമ്പദ് വ്യവസ്ഥ തകരുമ്പോൾ ചീഞ്ഞ രാഷ്ട്രീയം കളിക്കുന്നു'; മോദിയുടെ പഴയ ട്വീറ്റ്,തിരിച്ചടിച്ച് ചിദംബരം

ദില്ലി; രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആ‍ഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായിരുന്ന പി ചിദംബരം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി കേന്ദ്രസർക്കാരിനെ വിമർശിച്ച് കൊണ്ട് കുറിച്ച ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് ചിദംബരത്തിന്റെ പ്രതികരണം. ധനമന്ത്രിയെ ലക്ഷ്യം വെച്ചുളളതായിരുന്നു മോദിയുടെ അന്നത്തെ ട്വീറ്റ്.

സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണ്, യുവാക്കൾക്ക് ജോലി വേണം. ചീഞ്ഞ രാഷ്ട്രീയം കളിക്കാതെ സാമ്പിത്തിക മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തൂ ചിദംബരം ജീ എന്നായിരുന്നു മോദിയുടെ പോസ്റ്റ്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ചിദംബരം മോദിക്കെതിരെ രംഗത്തെത്തിയത്. ആദരണീയനായ പ്രധാനമന്ത്രിയോട് എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത് എന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

modiandchidambaram

Recommended Video

cmsvideo
    സംഘികള്‍ തള്ള് നിര്‍ത്തി മുങ്ങുന്നു | Oneindia Malayalam

    രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിലെ ഇടിവ് ചൂണ്ടിക്കാട്ടി ചിദംബരം കേന്ദ്രത്തിനെതിരെ നിരന്തരം വിമർശനം ഉയർത്തുകയാണ്. കൊവിഡ് ദൈവപ്രവൃത്തിയാണെന്നും അതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിവെച്ചതെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ചിദംബരം രംഗത്തെത്തിയിരുന്നു.

    "ദൈവത്തെ പഴിക്കുന്നതിന് പകരം നിങ്ങള്‍ ദൈവത്തിന് നന്ദി പറയൂ. കർഷകരെ ദൈവം അനുഗ്രഹിച്ചു. മഹാമാരി സ്വാഭാവിക ദുരന്തമാണ്. എന്നാൽ സ്വാഭാവിക ദുരന്തത്തെ മനുഷ്യ നിർമ്മിത ദുരന്തവുമായി നിങ്ങൾ കൂട്ടിച്ചേർക്കുകയാണെന്നായിരുന്നു ചിദംബരത്തിൻറെ പ്രതികരണം.

    ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 23.9% ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചതായാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+