കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്ന് യുഎസ്സിന് തരാം... പക്ഷേ അത് വേണ്ട, ട്രംപിന് മറുപടിയുമായി ഇന്ത്യ, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മലേറിയ മരുന്ന് തന്നില്ലെങ്കില്‍ ഇന്ത്യക്കെതിരെ നടപടിയുണ്ടാവുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് മറുപടി. മലേറിയ മരുന്നായ ഹൈഡ്രോക്ലോറോകിന്‍ യുഎസ്സിന് നല്‍കാമെന്ന് ഇന്ത്യ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ക്കും കൊറോണ തീവ്രവമായി ബാധിച്ച മറ്റ് രാജ്യങ്ങള്‍ക്കും അത്യാവശ്യമുള്ള മരുന്നുകള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇക്കാര്യത്തിലുള്ള ഊഹാപോഹങ്ങളെ തള്ളുന്നു. എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീവത്കരിക്കാന്‍ ശ്രമിക്കരുതെന്നും ട്രംപിന് മറുപടിയായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മലേറിയ മരുന്നും പാരസെറ്റമോളും അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കും. കാരണം ഇവര്‍ ഇന്ത്യയെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.

1

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരിച്ചത്. ഇന്ത്യ മലേറിയ മരുന്ന് നല്‍കിയിട്ടില്ലെങ്കില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതിന് ഇന്ത്യ മറുപടി നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ട്രംപിന്റെ ഭീഷണി കൂടി പരിഗണിച്ച് ജനറിക് മരുന്നുകളുടെ വിതരണക്കാര്‍ 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിന് മുന്നില്‍ ഇന്ത്യ വഴങ്ങി എന്നാണ് വ്യക്തമാകുന്നത്. യുഎസ്സുമായി ഇപ്പോള്‍ ഒരു പ്രശ്‌നത്തിന് ഇന്ത്യക്ക് താല്‍പര്യമില്ല.

ട്രംപ് അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കിയതാണെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യയിലെ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അന്താരാഷ്ട്ര രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഏതൊരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിനെ പോലെയും സ്വന്തം ജനങ്ങള്‍ക്ക് മതിയായ മരുന്നുകളുടെ സ്‌റ്റോക്കുകള്‍ ലഭ്യമാക്കുക എന്നതാണ് ഇന്ത്യയുടെയും കടമയെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം ഇന്ത്യ മരുന്നുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ താന്‍ അദ്ഭുതപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. അമേരിക്കയുടെ ഭീഷണിയുടെ സ്വരം കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
ട്രംപിനെ പേടിച്ച് മോദി സര്‍ക്കാര്‍ : Oneindia Malayalam

മലേറിയ മരുന്ന് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ വലിയ വഴിത്തിരിവാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം വളരെ കുറവാണെന്നും ട്രംപ് പറയുന്നു. അതേസമയം അമേരിക്കയെ കൂടാതെ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയും മലേറിയ മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ ട്രംപിന്റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിക്കുന്നില്ല. മലേറിയ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് കൂടുതലായി ആളുകള്‍ വാങ്ങുന്നത് അപകടകരമാണ്. ഹൃദ്രോഗമുള്ള രോഗികള്‍ക്ക് ഇത് മരണസാധ്യത ഉയര്‍ത്തുന്നതാണ്. ലാഭത്തിന് വേണ്ടി ഇത് കൂടുതല്‍ വിറ്റഴിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

English summary
dont politicise matter india replies to trump's warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X