
'അഗ്നിപഥ് എന്ന പേരിൽ യുവാക്കൾക്ക് അഗ്നിപരീക്ഷ നടത്തരുത്', വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹി: സൈന്യത്തിൽ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ ജോലി നൽകുന്ന അ ഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അ ഗ്നി പരീക്ഷ നടത്തരുത് എന്നാണ് രാഹുൽ വിമർശനത്തിൽ പ്രധാനമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. "2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല, നേരിട്ടുള്ള റിക്രൂട്ട്മെന്റില്ല, 4 വർഷത്തിന് ശേഷം സ്ഥിരമായ ഭാവിയില്ല, സൈന്യത്തോട് ബഹുമാനമില്ല, രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ ജീവിതം വെച്ച് അഗ്നിപഥ് എന്ന പേരിൽ അ ഗ്നി പരീക്ഷ നടത്തരുത്." എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
രണ്ട് ദിവസം മുമ്പാണ് സൈനികരെ നാല് വർഷത്തെ കരാർ അടിസ്ഥാനത്തിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പിന്നാലെ തൊഴിൽ സുരക്ഷയും പെൻഷനും സംബന്ധിച്ച് പ്രതിരോധ ഉദ്യോഗാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് ബിഹാറിലും രാജസ്ഥാനിലും വ്യാഴാഴ്ച പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്കെതിരെ വിമർശനവുമായി രാഹുൽ രംഗത്ത് എത്തിയത്. "ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഇന്ത്യ ഒരേ സമയം ഭീഷണി നേരിടുമ്പോൾ അജ്ഞാതമായ അഗ്നിപഥ് പദ്ധതി നമ്മുടെ സായുധ സേനയുടെ പ്രവർത്തന ഫലപ്രാപ്തി കുറയ്ക്കുന്നു. നമ്മുടെ സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബിജെപി സർക്കാർ അവസാനിപ്പിക്കണം" രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
പ്രതിഷേധത്തിന്റെ ഭാ ഗമായി വ്യാഴാഴ്ച ബിഹാറിലെ അര റെയിൽവേ സ്റ്റേഷനിലേക്ക് വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. സ്കീം വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരിൽ 25 ശതമാനം പേരെ മാത്രമേ മുഴുവൻ കാലാവധിയും നിലനിർത്താൻ കഴിയൂ എന്നതിനാൽ, നാല് വർഷം പൂർത്തിയാകുമ്പോൾ തങ്ങളുടെ അടുത്ത നടപടിയെക്കുറിച്ച് പ്രതിരോധ തൊഴിലന്വേഷകർ ആശങ്ക പ്രകടിപ്പിച്ചു. ജയ്പൂരിൽ ആകട്ടെ പ്രതിഷേധത്തിന്റെ ഭാ ഗമായി 150 ഓളം പേർ ബുധനാഴ്ച അജ്മീർ- ഡൽഹി ഹൈവേ ഉപരോധിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ വൈകുന്നതിൽ പ്രതിഷേധിച്ച് 20 ഓളം പേർ ഡൽഹിയിലെ നംഗ്ലോയ് റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടി. ട്രെയിൻ തടയാനും ഇവർ ശ്രമം നടത്തി. പിന്നീട് പോലീസ് ഇടപെട്ട് ഇവരെ പിൻതിരിപ്പിക്കുകയായിരുന്നു.
ഹരിയാനയിലെ ഗുരുഗ്രാമിൽ, ബിലാസ്പൂരിൽ, സിദ്രാവലി മേഖലകളിൽ നൂറുകണക്കിന് യുവാക്കൾ 'അഗ്നിപഥ്' പദ്ധതിക്കെതിരെ തെരുവിലിറങ്ങി. ഇവർ പരിസരത്തെ പ്രധാനപാതകൾ എല്ലാം ഉപരോധിച്ചു. അതേ സമയം പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി തന്നെ രം ഗത്ത് വന്നിട്ടുണ്ട്. പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ ചേരുന്നവരിൽ 75 ശതമാനം പേരും നാല് വർഷത്തിന് ശേഷം വിരമിക്കുമെന്നും പിന്നീട് അവർ തൊഴിൽ രഹിതരായി തുടരുമെന്നും വരുൺ ഗാന്ധി പറയുന്നു. നാല് വർഷത്തെ സേവനം അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തും. സമാനമായ യോഗ്യതയുള്ള മറ്റുള്ളവരേക്കാൾ പ്രായമുള്ളതിനാൽ അവർക്ക് മറ്റൊരു ജോലിയോ കൂടുതൽ വിദ്യാഭ്യാസമോ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.