കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കാരണവുമില്ലാതെ പോലീസ് നിയമം കയ്യിലെടുക്കരുത്: ജനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന് യെഡ്ഡി

Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ പോലീസിന് നിയമം കയ്യിലെടുക്കരുതെന്ന മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി. നിരോധോനാജ്ഞ മറികടന്ന് ബെംഗളൂരുവില്‍ ടൗണ്‍ഹാളിന് മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്' 'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്'

കര്‍ണാടകത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ ആക്രമിച്ച ശേഷം ഇപ്പോള്‍ സമാധാനപരമായ പ്രതിഷേധം നയിക്കേണ്ട സമയത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഞാനൊരിക്കലും യെഡിയൂരപ്പയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. മോദിയുടെ താളത്തിനൊത്ത് തുള്ളുമെന്ന് പ്രതീക്ഷിരുന്നില്ല. അദ്ദേഹം കൂടുതല്‍ ഉയര്‍ന്ന ചിന്താഗതിയുള്ളയാളാണെന്ന് പ്രതീക്ഷിച്ചിരുന്നു. നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു.

 പോലീസ് നിയമം കയ്യിലെടുക്കരുത്

പോലീസ് നിയമം കയ്യിലെടുക്കരുത്


"ഒരു കാരണവുമില്ലാതെ പോലീസ് നിയമം കയ്യിലെടുക്കരുത്. ഞാന്‍ ഈ നിര്‍ദേശം ഇപ്പോള്‍ മുതല്‍ സംസ്ഥാന പോലീസിന് നല്‍കുകയാണ്. ചിലര്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കരുത്. സാധാരണ ജനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കരുത്. സാധാരണ ജനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഞാന്‍ നടപടി സ്വീകരിക്കും" യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

 വ്യാപക അറസ്റ്റ്

വ്യാപക അറസ്റ്റ്

ബെംഗളൂരുവില്‍ ടൗണ്‍ഹാളിന് മുമ്പില്‍ പ്രതിഷേധത്തിനെത്തിയ ചരിത്രകാരന്‍ രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ള 200 ഓളം പേരെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന രണ്ടിടങ്ങളില്‍ നിന്നാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

 ശാന്തരായിരിക്കാന്‍ ആഹ്വാനം

ശാന്തരായിരിക്കാന്‍ ആഹ്വാനം

രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും എനിക്ക് പറയാനുള്ളത് ശാന്തരായിരിക്കൂ എന്നാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒന്നല്ല. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തി ഇന്ത്യന്‍ പൗരത്വം തേടുന്നവര്‍ക്ക് മാത്രമാണ് പ്രസ്തുുത നിയമം ബാധകമായിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഒന്നല്ല. ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കാണ് രാഷ്ട്രീയ താല്‍പ്പര്യങ്ങളും സ്ഥാപിത താല്‍പ്പര്യങ്ങളുമുള്ളത്. സംസ്ഥാനങ്ങള്‍ നിയമം നിരസിക്കുന്ന പ്രശ്നം ഉണ്ടാകില്ലെന്നും പൗരത്വ ഭേദഗതി ഒരു ദേശീയ നിയമവും ഭരണഘടനാ വ്യവസ്ഥയുമാണ്. ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജനങ്ങള്‍ ശാന്തരായി പ്രതിഷേധിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെടുന്നു.

 പ്രചരിച്ച വിവരങ്ങള്‍ തെറ്റോ?

പ്രചരിച്ച വിവരങ്ങള്‍ തെറ്റോ?

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രചരിച്ചിട്ടുള്ളത് തെറ്റായ വിവരങ്ങള്‍ മാത്രമാണ്. ഇതാവട്ടെ തെറ്റായ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ്. എനിക്ക് ജനങ്ങളോട് പറയാനുള്ളത് ഇത് ചെയ്യുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ്. ദയവായി പൊതു സമാധാനത്തെ മുറിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 പോലീസ് വിന്യാസം

പോലീസ് വിന്യാസം

ബെംഗളൂരു ടൗണ്‍ഹാളില്‍ നിന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിന് പുറമേ മൈസൂരു ബാങ്കിന് സമീപത്തുനിന്നും പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ പ്രദേശങ്ങളില്‍ വ്യാപകമായി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. നൂറ് പോലീസുകാര്‍ക്ക് പുറമേ മൂന്ന് വണ്ടി കര്‍ണാടക റിസര്‍വ് പോലീസിനെയും ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച രാത്രിയാണ് കര്‍ണാടകത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

 നാണക്കേട് തോന്നുന്നു

നാണക്കേട് തോന്നുന്നു

കര്‍ണാടകത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയില്‍ യെഡിയൂരപ്പയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയ ശേഷം സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയെ വിമര്‍ശിച്ച സിദ്ധരാമയ്യ ഇത് നാണക്കേടാണെന്നും ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ ആക്രമിച്ച ശേഷം ഇപ്പോള്‍ സമാധാനപരമായ പ്രതിഷേധം നയിക്കേണ്ട സമയത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഞാനൊരിക്കലും യെഡിയൂരപ്പയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. മോദിയുടെ താളത്തിനൊത്ത് തുള്ളുമെന്ന് പ്രതീക്ഷിരുന്നില്ല. അദ്ദേഹം കൂടുതല്‍ ഉയര്‍ന്ന ചിന്താഗതിയുള്ളയാളാണെന്ന് പ്രതീക്ഷിച്ചിരുന്നു. നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മൈസുരു ബാങ്കിന് മുമ്പിലും ടൗണ്‍ഹാളിന് മുമ്പില്‍ മറ്റൊരു പ്രതിഷേധത്തിനുമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പെട്ടെന്ന് അനുമതി റദ്ദാക്കുകയായിരുന്നു.

English summary
Dont take law into your hands Karnataka CM warns police over CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X