കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഘടനവാദികളുമായി ചര്‍ച്ച വേണ്ട: പാകിസ്താന് ഇന്ത്യയുടെ താക്കീത്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താന് ഇന്ത്യയുടെ താക്കീത്. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചകള്‍ വേണ്ട എന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചതായാണ് വണ്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രാലയത്തിന്റെതാണ് ഈ നിര്‍ദേശം. അല്ലാത്ത പക്ഷം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉപേക്ഷിക്കാന്‍ പോലും സാധ്യതയുണ്ട്.

ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് ഈ സംഭവവികാസങ്ങള്‍. പാകിസ്താന്‍ കാശ്മീരിലെ വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഗസ്റ്റ് 23നാണ് ദില്ലിയില്‍ വെച്ച് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ജത് അസിസ് കൂടിക്കാഴ്ച നടത്തുന്നത്.

india-pakistan

ഇതിന് മുമ്പായി പാകിസ്താന്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളുടെ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അയ്യിദ് അലി ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫറൂഖ്, യാസീന്‍ മാലിക് എന്നിവരുമായി ചര്‍ച്ച നടത്താനായിരുന്നു നീക്കം. ഹുറിയത് നേതാക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദേശീയ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുമ്പ് പാകിസ്താന്‍ നടത്തിയ ഈ നീക്കം അപലപിക്കപ്പെട്ടിരുന്നു.

English summary
The build up to the National Security Advisor level talks between India and Pakistan scheduled to be held on August 23 and 24th is turning out to be a pot boiler.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X