ശിവസേനയെ രാജ്യസ്നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ല; പോര് രൂക്ഷം, ഇരുവരും പിരിയുന്നു?
നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. തങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് ബിജെപിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. തങ്ങളെ ദേശസ്നേഹം പഠിപ്പിക്കണ്ടെന്നും അതിനുള്ള സമയം ആയിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിലും മുംബൈ റെയിൽവെ സ്റ്റേഷനിൽ നടന്ന അപകടത്തിലും കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവര്‍ ദേശസ്നേഹികളും അല്ലാത്തവര്‍ ദേശ ദ്രോഹികളാക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു.

ജമ്മു-കശ്മീരില്‍ പിഡിപിയുമായി ബിജെപി എന്ത് സൈദ്ധാമന്തിക ബന്ധമാണുള്ളതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് കാണാമെന്നും ഉദ്ധവ് താക്കറ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications