കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ല; പോര് രൂക്ഷം, ഇരുവരും പിരിയുന്നു?

നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ബിജെപിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കണ്ടെന്നും അതിനുള്ള സമയം ആയിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിലും മുംബൈ റെയിൽവെ സ്റ്റേഷനിൽ നടന്ന അപകടത്തിലും കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

ചർച്ചയ്ക്ക് തയ്യാറായി യുഎസ് ; മറുപടി പറയേണ്ടത് ഉൻ, മിസൈലുകൾ ഒളിപ്പിച്ച് ഉത്തര കൊറിയ...ചർച്ചയ്ക്ക് തയ്യാറായി യുഎസ് ; മറുപടി പറയേണ്ടത് ഉൻ, മിസൈലുകൾ ഒളിപ്പിച്ച് ഉത്തര കൊറിയ...

പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശ ദ്രോഹികളാക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു.

udhav

ജമ്മു-കശ്മീരില്‍ പിഡിപിയുമായി ബിജെപി എന്ത് സൈദ്ധാമന്തിക ബന്ധമാണുള്ളതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് കാണാമെന്നും ഉദ്ധവ് താക്കറ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടു.

English summary
Shiv Sena President Uddhav Thackeray launched a scathing attack on the BJP today, asking its ally to refrain from teaching us patriotism".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X